ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കേരളത്തിലെ ജില്ലാ സംഘടനകളുടെ കുവൈറ്റിലെ കൂട്ടായ്മ കുട ( കേരള യൂണിറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ -കുട) ഇഫ്താർ സംഗമം 2024 അബ്ബാസ്സിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ചു.
ജനറൽ കൺവീനർ അലക്സ് പുത്തൂരിൻ്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൻ്റെ ഉദ്ഘാടനം ഡോ.അമീർ അഹമ്മദ് നിർവ്വഹിച്ചു. ഫൈസൽ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. ഇഫ്താർ കൺവീനർ എം.എ നിസ്സാം സ്വാഗതമാശംസിച്ച ചടങ്ങിന് ബിനോയി ചന്ദ്രൻ നന്ദി രേഖപ്പെടുത്തി. കൺവീനർമാരായ സേവ്യർ ആൻ്റെണി, നജീബ്.പി.വി, ഹമീദ് മധൂർ, അഡ്വ.മുഹമ്മദ് ബഷീർ ,സിറിൽ അലക്സ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
മുൻ ഭാരവാഹികളായ സത്താർ കുന്നിൽ, പ്രേംരാജ്, ചെസിൽ ചെറിയാൻ, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കാൾ, 14 ജില്ലാ സംഘടനകളുടെ ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കേരളത്തിൻ്റെ സാമൂഹിക മൈത്രിയുടെ നേർസാഷ്യമായ ചടങ്ങിൽ നോമ്പുതുറയും നടത്തപ്പെട്ടു.
More Stories
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം