ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ വാർഷിക കൺവൻഷൻ ഒക്ടോബർ 4 ,5 ,6 (ബുധൻ-വെള്ളി) വൈകിട്ട് 7 .00 മുതൽ 9.00 വരെ നാഷണൽ ഇവാഞ്ചലിക്കൽ (എൻ.ഈ.സി.കെ ) പള്ളിയിലും പാരിഷ് ഹാളിലും വെച്ച് നടത്തപ്പെട്ടു . സുപ്രസിദ്ധ വേദ പണ്ഡിതനായ ഇവാ. ബിജു ചുവന്നമണ്ണ് മൂന്ന് ദിനങ്ങളിലും ദൈവവചനം പ്രഘോഷിച്ചു .കെ . ടി .എം. സി . സി ഗായകസംഘത്തോടപ്പം ബ്രദർ . സ്റ്റാൻലി എബ്രഹാം , റാന്നി ഗാനശുശ്രുഷക്ക് നേതൃത്വം നൽകി . ഹാർവെസ്റ് ടി വി കൺവൻഷന്റെ തത്സമയ സംപ്രേഷണം നിർവഹിച്ചു
മാർത്തോമ്മ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളിൽ നിന്നായി നൂറു കണക്കിന് സഭാ ജനങ്ങളും ആത്മീക നേതൃത്വവും കൺവെൻഷനിൽ സംബന്ധിച്ചു.
റോയി കെ. യോഹന്നാൻ (എൻ.ഈ.സി.കെ സെക്രട്ടറി ) സജു വി. തോമസ് (പ്രസിഡന്റ) റെജു ഡാനിയേൽ ജോൺ (സെക്രട്ടറി) വിനോദ് കുര്യൻ (ട്രഷറാർ), അജോഷ് മാത്യു , കെ . ടി .എം. സി . സി കമ്മറ്റി അംഗങ്ങൾ എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി .
കെ . ടി .എം. സി . സി കൺവൻഷൻ സമാപിച്ചു

More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു