September 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കെ . ടി  .എം.  സി . സി വാർഷിക കൺവൻഷൻ  ഒക്ടോബർ 4 മുതൽ

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ വാർഷിക കൺവൻഷൻ  ഒക്ടോബർ 4 ,5 ,6 (ബുധൻ-വെള്ളി) വൈകിട്ട്  7 .00  മുതൽ 9.00  വരെ നാഷണൽ ഇവാഞ്ചലിക്കൽ (എൻ.ഈ.സി.കെ ) പള്ളിയിലും പാരിഷ് ഹാളിലും വെച്ച് നടത്തപ്പെടുന്നു. സുപ്രസിദ്ധ വേദ പണ്ഡിതനായ ഇവാ. ബിജു  ചുവന്നമണ്ണ് ദൈവവചനം പ്രഘോഷിക്കും .കെ . ടി  .എം.  സി . സി ഗായകസംഘത്തോടപ്പം ബ്രദർ . സ്റ്റാൻലി എബ്രഹാം  റാന്നി ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.

കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സ്ഥാപിതമായിട്ടു 70  വർഷങ്ങൾ പിന്നിടുകയാണ്.  മാർത്തോമ്മ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളിൽ നിന്നായി 28 ൽ പരം സഭകളെ കെ.റ്റി.എം സി സി പ്രതിനിധാനം ചെയ്യുന്നു.നൂറു രാജ്യങ്ങളിൽ നിന്നായി 85 ൽ പരം സഭകൾ ആരാധിക്കുന്ന നാഷണൽ ഇവാഞ്ചലിക്കൽ (എൻ.ഈ.സി.കെ) യുടെ ഭരണ ചുമതല നിർവ്വഹിക്കുന്നത് കെ . ടി  .എം.  സി . സി ആണ് .കൺവെൻഷൻറെ പ്രവർത്തങ്ങൾക്കായി റോയി കെ. യോഹന്നാൻ (എൻ.ഈ.സി.കെ സെക്രട്ടറി ) സജു വി. തോമസ് (പ്രസിഡന്റ) റെജു ഡാനിയേൽ ജോൺ  (സെക്രട്ടറി) വിനോദ്  കുര്യൻ (ട്രഷറാർ), അജോഷ് മാത്യു  എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നു.

error: Content is protected !!