ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാം മെഡെക്സ് മെഡിക്കൽ കെയർ “കോഴിക്കോട് ഫെസ്റ്റ് 2024” ന്റെ പോസ്റ്റർ പ്രകാശനം ഫെസ്റ്റ് ജനറൽ കൺവീനർ ഹനീഫ് .സി മെഡെക്സ് മെഡിക്കൽ കെയർ പ്രസിഡന്റ് & സി.ഇ.ഒ മുഹമ്മദലിക്ക് നൽകി നിർവ്വഹിച്ചു. മെയ് 3 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണി മുതൽ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ, അബ്ബാസിയയിൽ വെച്ചു നടത്തുന്ന കോഴിക്കോട് ഫെസ്റ്റ് 2024 ൽ കലാ സാംസ്കാരിക പരിപാടികൾക്ക് പുറമെ പ്രശസ്ത ഗായകരായ ശ്യാം മില്ലേനിയം, ഫാസില ബാനു, സ്നേഹ, ഷാനിഫ് & മുസവ്വിർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
അസോസിയേഷൻ പ്രസിഡന്റ് നജീബ്. പി വി അധ്യക്ഷനായിരുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സ്വാഗതം പറഞ്ഞു. വിവിധ കൺവീനർമാരായ ഷാജി.കെ വി, ഷാഹുൽ ബേപ്പൂർ, നിജാസ് കാസിം, അസ്‌ലം. ടി വി, നജീബ്. ടി കെ, മുസ്തഫ മൈത്രീ,രാഗേഷ് പറമ്പത്ത്, ഷാഫി കൊല്ലം, എന്നിവരും ജോയിൻ കൺവീനെർമാരായ ഫൈസൽ.കെ, മജീദ്. എം കെ, പ്രകാശൻ എം, താഹ. കെ വി, മൻസൂർ മുണ്ടോത്ത്,സിദ്ദിഖ് കൊടുവള്ളി, ലാലു, മുജീബ്. എം, റീജ സന്തോഷ്, രക്ഷാധികാരി ഹമീദ് കേളോത്ത്, വിശിഷ്ടാഗം ഇബ്രാഹിം കുട്ടി. പി വി, മഹിളാവേദി പ്രസിഡന്റ് ഹസീന ഷെരീഫ്, സെക്രട്ടറി രേഖ. ടി എസ്, എന്നിവരും കൂടാതെ അസോസിയേഷൻ നിർവാഹക സമിതി അംഗങ്ങൾ, മഹിളാവേദി അംഗങ്ങൾൾ വിശിഷ്ടാംഗങ്ങൾ, കൂടാതെ നിരവധി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. അസോസിയേഷൻ ട്രെഷറർ സന്തോഷ് കുമാർ നന്ദി രേഖപ്പെടുത്തി
More Stories
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം