ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: മെഡക്സ് മെഡിക്കൽ കെയർ കോഴിക്കോട് ഫെസ്റ്റ് 2024 മെയ് 3 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണി മുതൽ അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ മാമുക്കോയ നഗറിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അപ്പുറം കോഴിക്കോട് ജില്ലയുടെ സാംസ്കാരിക മുഖമായി അസോസിയേഷൻ കഴിഞ്ഞ പതിനാല് വർഷമായി കുവൈറ്റിൽ പ്രവർത്തിച്ചു വരുന്നു. പ്രയാസമനുഭവിക്കുന്ന നിർദ്ധനരും, നിരാലംബരുമായവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കാരുണ്യം പദ്ധതി, അസോസിയേഷൻ രൂപീകൃതമായതു മുതൽ നാളിതുവരെ ക്യാൻസർ, വ്യക്കരോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി ഗുരുതരമായ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിച്ചുകൊണ്ടിരിക്കയാണ്. ഇതിനോടൊപ്പം തന്നെ അസോസിയേഷൻ അംഗങ്ങളുടെ ചികിത്സാ സഹായവും കുടുംബക്ഷേമ പദ്ധതി പ്രകാരം മരണപെടുന്ന അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കുള്ള സാമ്പത്തിക സഹായവും കാലതാമസം നേരിടാതെ വിതരണം ചെയ്തു വരുന്നുവെന്നും സംഘാടകർ കൂട്ടിച്ചേർത്തു .
ഇത്തവണത്തെ ആഘോഷ പരിപാടികളിൽ നാട്ടിൽ നിന്ന് എട്ടോളം കലാകാരന്മാർ ആണ്. എത്തുന്നത്. ശ്യാം മില്ലേനിയം, ഫാസില ബാനു, സ്നേഹ അശോക്, ഷാനിഫ്, മുസവ്വിർ തുടങ്ങിയ ഗായകരും നബീൽ, മുബഷിർ, ഹകീം അടങ്ങുന്ന ഓർക്കസ്ട്രാ ടീമും ആണ് കോഴിക്കോട് ഫെസ്റ്റ് 2024-ന്റെ സംഗീത വിരുന്ന് നയിക്കുന്നത്. കൂടാതെ അസോസിയേഷൻ മഹിളാവേദി, ബാലവേദി ടീമുകളുടെ നൃത്താവിഷ്കാരവും അരങ്ങിലെത്തുന്നുവെന്നും സംഘാടകർ പറഞ്ഞു .
നജീബ് പി.വി (പ്രസിഡണ്ട്) ,ജാവേദ് ബിൻ ഹമീദ് (ജനറൽ സെക്രട്ടറി) ,സന്തോഷ് കുമാർ (ട്രഷറർ)
ഹനീഫ്. സി (ജനറൽ കൺവീനർ കോഴിക്കോട് ഫെസ്റ്റ് 2024) ,ജുനൈസ്. കെ (ഓപറേഷൻ മാനേജർ മെഡക്സ് മെഡിക്കൽ കെയർ),മുഹമ്മദ് അലി (ഓപറേഷൻ മാനേജർ മംഗോ ഹൈപ്പർ) ,ഹസീന അഷ്‌റഫ് (പ്രസിഡണ്ട് മഹിളാവേദി) ,രേഖ (ജനറൽ സെക്രട്ടറി മഹിളാവേദി) എന്നിവർ സന്നിഹിതരായിരുന്നു
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.