ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഘം ( കോസ് ) കുവൈറ്റ് ചാപ്റ്റർ ഓണാഘോഷം ഒക്ടോബർ 6 ന് നടക്കും. ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു. പ്രസിഡണ്ട് മാത്യു വർഗീസ് രക്ഷാധികാരി സാമുവൽ വർഗീസിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സെക്രട്ടറി സാജു സ്റ്റീഫൻ , ട്രഷറാർ സോജി വർഗീസ് എന്നിവർ സന്നഹിതരായിരുന്നു.
സംഘടനയുടെ ഓണാഘോഷവും വാർഷികവും ഒക്ടോബർ ആറാം തീയതി അബ്ബാസിയയിലെ പോപ്പിൻസ് ഹാളിൽ നടക്കും. പരിപാടിയുടെ ഭാഗമായി ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.
More Stories
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു