ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുടശ്ശനാട് പ്രവാസികളുടെ കൂട്ടായ്മയായ കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഘം ( കോസ്) കുവൈറ്റ് ചാപ്റ്ററിന്റെ പതിനാലാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. യോഗത്തിൽ സെക്രട്ടറി കൃഷ്ണദാസ് സ്വാഗതവും
പ്രസിഡന്റ് സിനു മാത്യു അധ്യക്ഷത വഹിക്കുകയും ചെയ്തു.
മുഖ്യതിഥി കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവക വികാരി ഫാ. ലിജു പൊന്നച്ചൻ ഓണ സന്ദേശം നൽകി. പുതുതലമുറയെ മൂല്യങ്ങളും സംസ്കാരങ്ങളും പരിചയപ്പെടുത്തുവാൻ ഓണാഘോഷം മുഖാന്തരം ആകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. രക്ഷാധികാരികളായ ജോസഫ് മാത്യു, സാമുവൽ വർഗീസ് എന്നിവർ ആശംസകൾ നേർന്നു.
കോസ് ഗ്ലോബൽ ഗവർണർ ഡോ. ജോൺ പനയ്ക്കലും ഗ്ലോബൽ പ്രസിഡൻറ് ജോൺസൺ കീപ്പള്ളിലും ഓൺലൈൻ വഴി ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ട്രഷറർ ജിജി ജോർജ് പനക്കൽ കൃതജ്ഞത രേഖപ്പെടുത്തി.
പ്രമുഖ ഗായകരുടെ നേതൃത്വത്തിൽ ഗാനമേളയും അതിനുശേഷം ഓണസദ്യയും നടത്തപ്പെട്ടു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.