ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവും ദീർഘകാലം നിയമസഭാംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഘം(കോസ്) കുവൈറ്റ് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.
എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന നേതാവായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രിയെന്നും മുഖ്യമന്ത്രി എന്ന നിലകളിൽ കേരളത്തിൻ്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി എന്നും നിലകൊണ്ട അദ്ദേഹത്തിൻറെ നിര്യാണം ഏറെ ദു:ഖത്തോടെയാണ് കാണുന്നതെന്നും കോസ് കുവൈറ്റ് ചാപ്റ്റർ പുറത്തിറക്കിയ അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ വിയോഗം മൂലം വേദനിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി പ്രസിഡൻറ് മാത്യു വർഗീസ്, സെക്രട്ടറി സാജു സ്റ്റീഫൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
More Stories
മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 13-ാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് പിക്നിക് സംഘടിപ്പിച്ചു.
അജ്പക് മെഗാ പ്രോഗ്രാം കിഴക്കിന്റ വെനീസ് ഉത്സവ് – 2025 വിസ്മയമായി.