ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്നും പ്രവാസജീവിതം അവസാനിപ്പിച്ച് യു.കെ യിലേക്ക് പോകുന്ന സീനിയർ അംഗം ബിനോയ് തങ്കച്ചനും കുടുംബത്തിനും കോസ് കുവൈറ്റ് ചാപ്റ്റർ യാത്രയയപ്പ് നൽകി. വൈസ് പ്രസിഡൻറ് കൃഷ്ണ ദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പ്രസിഡൻറ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാജു സ്റ്റീഫൻ സ്വാഗതം ആശംസിക്കുകയും ട്രഷറർ സോജി വർഗീസ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
രക്ഷാധികാരി സാമുവൽ വർഗീസ് ആശംസ പ്രസംഗം നടത്തി. ബിനോയ് തങ്കച്ചനും അനൂപ് ബിനോയിയും മറുപടി പ്രഭാഷണം നടത്തി. കോസ് കുവൈറ്റ് ചാപ്റ്ററിന്റെ സ്നേഹ സ്മരണിക ഭാരവാഹികൾ കുടുംബത്തിന് കൈമാറി.
More Stories
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം