ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി :കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ എം ആർ എം ) 2022 വർഷത്തെ ആദ്യഫലപ്പെരുനാൾ “വിളവോത്സവം 2022” വിവിധ കലാപരിപാടികളോടും , കായിക, കലാ മത്സരങ്ങളോടും കൂടി നവംബർ 11 വെള്ളിയാഴ്ച രാവിലെ 8 മുതൽ രാത്രി 8 മണി വരെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് നടക്കും.
കെ എം ആർ എം ന്റെ വിവിധ ഏരിയാകളിലെ സെക്ടറുകളെ ഉൾപ്പെടുത്തി നടത്തുന്ന, പൂക്കളമത്സരത്തോടു കൂടി ആഘോഷങ്ങൾക്കു തുടക്കം കുറിക്കും. ആഘോഷങ്ങൾക്ക് മനോഹാരിത കൂട്ടുന്നതിനായി ഇരുപത്തിയെട്ടു കുടുംബകൂട്ടായ്‌മകളെ അണിനിരത്തിയുള്ള വിളംബരറാലിയും, ആദ്യഫല ലേലവും, കുട്ടികൾക്കും മുതിർന്നവർക്കും വൈവിധ്യമാർന്ന കലാ,കായിക മൽസരങ്ങളും, തുടർന്ന് കുവൈറ്റിലെ മുൻനിര ടീം അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും .
വിവിധ തരം ഭക്ഷണശാലകളും ,തട്ടുകടയും ക്രമീകരിച്ചിരിക്കുന്നതായി സംഘാടകർ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.