ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കെ. എം.ആർ. എം.പേൾ ജൂബിലി കർമ്മ പരിപാടികളുടെ ഉദ്‌ഘാടനവും സ്ഥാപക ദിനാചരണവും 2024 ഫെബ്രുവരി 29 ന് വൈകുന്നേരം 6:15 ന് കുവൈറ്റ് സിറ്റി ഹോളി ഫാമിലി കോ-കത്തീഡ്രൽ ദേവാലയത്തിലെ ഹോളി ഫാമിലി ഹാളിൽ വച്ച് നടത്തുന്നു . അതിനോടാനുബന്ധിച്ചു നടത്തിയ പോസ്റ്റർ പ്രകാശനം ജനറൽ സെക്രട്ടറി ബിനു കെ ജോണിൽ നിന്ന് ആത്മീയ ഉപദേഷ്ടാവ് റൈറ്റ് റവ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പാ സ്വീകരിച്ചു്,പ്രസിഡന്റ് ബാബുജി ബത്തേരിക്ക് നൽകി പ്രകാശനം ചെയ്തു. സമർപ്പണം കൺവീനർ ജോസഫ് കെ ഡാനിയേൽ, ട്രഷറർ റാണ വർഗീസ്, വൈസ് പ്രസിഡന്റ് തോമസ് ജോൺ, വർക്കിംഗ് സെക്രട്ടറി. മാത്യു കോശി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു