ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : മൂന്നു ദശാബ്ദമായി കുവൈറ്റിൽ പ്രവർത്തിച്ചുവരുന്ന കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ (കെ എം ആർ എം) പ്രഥമ ഗ്ലോബൽ സമ്മേളനവും റിട്ടേണീസ് ഫോറം തിരഞ്ഞെടുപ്പും ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ നടത്തപ്പെട്ടു. കെ എം ആർ എം പ്രസിഡന്റ് ബാബുജി ബത്തേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കെ എം ആർ എം ആത്മീയ പിതാവ് വെരി റവ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ റിട്ടേണീസ് ഭാരവാഹികൾ ആയി കുരുവിള തോമസ് (പ്രസിഡന്റ്), സജിത സ്കറിയ (സെക്രട്ടറി), ബിജു ജോർജ് (ട്രഷറർ), ജോസഫ് കെ ജോർജ് (വൈസ് പ്രസിഡന്റ്), ജോർജ് തോമസ് (ജോയിന്റ് സെക്രട്ടറി), കുരിയാക്കോസ് ജോസഫ് (ജോയിന്റ് ട്രഷറർ), റോസ് കാട്ടുകല്ലിൽ (ഗ്ലോബൽ മൈഗ്രേഷൻ കൺവീനർ), കെ.വി പോൾ (മാർ ഇവാനിയോസ് അനുസ്മരണ ദിന കൺവീനർ), എം ജെ ജോൺ, സാമോൻ എ ഓ, മിക്കി ജിജോ, ഓ എം മാത്യു, ബീന പോൾ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിൽ പരം പ്രതിനിധികളും പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിൽ സെൻട്രൽ മാനേജ് മെൻറ് കമ്മറ്റി അംഗങ്ങൾ, മുൻ ഭാരവാഹികൾ എന്നിവർ നേതൃത്വം കൊടുത്തു. കെ എം ആർ എം ജനറൽ സെക്രട്ടറി ബിനു കെ ജോൺ സ്വാഗതവും, ട്രഷറർ റാണ വർഗ്ഗീസ് നന്ദിയും രേഖപ്പെടുത്തി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.