ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കെ. എം. ആർ. എം. സ്ഥാപക ദിനാഘോഷവും, 30-ാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും, 9 മാർച്ച് 2023 ന്, കുവൈറ്റ് സിറ്റി, ഹോളി ഫാമിലി കോ-കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനും സ്വന്തം കിഡ്നി ദാനം ചെയ്തു മാതൃകയായ റവ. ഫാ. ഡേവിസ് ചിറമേൽ ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
റവ. ഫാ. ജോൺ തുണ്ടിയത്ത് , കെ. എം. ആർ. എം. പ്രസിഡന്റ് ജോജിമോൻ തോമസ്, ഏരിയ പ്രസിഡന്റ്മാർ, പ്രോഗ്രാം ജനറൽ കൺവീനർ കെ. കെ. ബാബു, കെ. എം. ആർ. എം. ജനറൽ സെക്രട്ടറി, ട്രഷറാർ, സീനിയർ വൈസ് പ്രസിഡന്റ് എന്നിവർ ദീപം തെളിയിച്ചു. മലങ്കര സുറിയാനി കത്തോലിക്ക സഭാ അധ്യക്ഷൻ അത്യഭിവന്ദ്യ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമ്മീസ് കാതോലിക്കാ ബാവാ തിരുമേനിയുടെ സന്ദേശം റവ. ഫാ. ജോൺ തുണ്ടിയത്ത് വായിച്ചു.
കെ. എം. ആർ. എം. 30-ാം വാർഷിക ആഘോഷങ്ങളുടെ ലോഗോ റവ. ഫാ. ഡേവിസ് ചിറമേൽ റവ. ഫാ. ജോൺ തുണ്ടിയത്തിനു നൽകികൊണ്ട് പ്രകാശനം ചെയ്തു.
കെ. എം. ആർ. എം. വാർത്താ ചാനൽ റവ. ഫാ. ജോൺ തുണ്ടിയത്ത് ലോഗോ പ്രകാശനം ചെയ്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കെ. എം. ആർ. എം. സ്ഥാപക അംഗങ്ങളെയും മുൻ കെ. എം. ആർ. എം. പ്രസിഡന്റ്മാരെയും ആദരിച്ചു. 1994 കാലഘട്ടം മുതൽ കുവൈറ്റിൽ ഉണ്ടായിരുന്നതും ഇപ്പോഴും സജീവ അംഗങ്ങളായിരുന്നവരും പ്രസ്തുത ചടങ്ങിൽ പങ്കുചേർന്നു.
സെൻട്രൽ മാനേജിങ് കമ്മറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, പോഷകസംഘടന പ്രസിഡന്റ്മാർ, ചീഫ് ഇലക്ഷൻ കമ്മിഷണർ, അഡ്വൈസറി ബോർഡ് അംഗങ്ങൾ, ഓഡിറ്റേഴ്സ് എന്നിവർ സന്നിഹിതരായിരിന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.