ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ മലങ്കര കത്തോലിക്കാ സഭാ അംഗങ്ങളുടെ കൂട്ടായ്മയായ കെ എം ആർ എം ന്റെ സാൽമിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ എം ആർ എം കുട്ടികൾക്കായി നിറക്കൂട്ട് എന്ന പേരിൽ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. സെപ്റ്റംബർ 30 വെള്ളിയാഴ്ച സാൽമിയ സ്പന്ദൻ കൾചറൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചിത്രരചനാ മത്സരം ബഹു : സജി മാടമണ്ണിൽ അച്ചൻ ഉൽഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജിബി എബ്രഹാം അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ജിനു ഫിലിപ്പ് സ്വാഗതവും ട്രെഷറർ തോമസ് വർഗീസ് നന്ദിയും അർപ്പിച്ചു. 4 ഏരിയകളിൽ നിന്നായി 120 ൽ പരം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഇവന്റ് കോർഡിനേറ്റർ ജൂബി ജോർജ്, ഗീവർഗീസ് തോമസ്, വർഗീസ് ജോൺ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.