ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ ഫാ: ഡേവിസ് ചിറമേലിനെ കെ കെ പി എ ഭാരവാഹികൾ സന്ദർശിച്ചു. അവയവ ദാനത്തിന്റെ പ്രസക്തിയും ആവശ്യകതയും അദ്ദേഹം കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. അച്ചന്റെ കുവൈറ്റിലെ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് സക്കീർ പുത്തെൻ പാലം അച്ചനെ പൊന്നാട അണിയിച്ച് ആദരിച്ചു. രക്ഷാധികാരി തോമസ് പള്ളിക്കൽ, ജനറൽ സെക്രട്ടറി ബിനു തോമസ്, ജനറൽ കോർഡിനേറ്റർ നൈനാൻ ജോൺ, അഡ്വൈസറി ബോർഡ് മെമ്പർ ജെയിംസ് വി കൊട്ടാരം,സെക്രട്ടറിമാരായ മാത്യു പള്ളിക്കൽ,ബൈജുലാൽ ലക്ഷ്‌മൻ,അരുൺ ടോമി കാസർഗോഡ്, ഷൈജു മാമ്മൻ, ലിജേഷ് കണ്ണൂർ, ബിജി പള്ളിക്കൽ എന്നിവർ പങ്കെടുത്തൂ.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.