ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കെ ഐ ജി സാൽമിയ ഏരിയ നേതൃ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ വെച്ചു നടത്തിയ സംഗമത്തിൽ ഏരിയ പ്രസിഡണ്ട് റിഷ്ദിൻ അമീർ അധ്യക്ഷത വഹിച്ചു സംസാരിച്ചു.ഹ്രസ്വ സന്ദർശനാർത്ഥം നാട്ടിൽ നിന്നും കുവൈത്തിൽ എത്തിയ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജനാബ് : സി. ടി. ഷുഹൈബ് പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. വിശ്വാസികൾ ആരാധനാ കാര്യങ്ങൾക്കൊപ്പം സാമൂഹിക പ്രവർത്തനങ്ങൾ കൂടി നടത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഉണർത്തി. തുടർന്ന് സദസ്സിന്റെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.ഏരിയ സെക്രട്ടറി നിസാർ.കെ. റഷീദ് സ്വാഗതം ആശംസിച്ചു. മുഹമ്മദ് ഷിബിലി സമാപന പ്രസംഗവും പ്രാർത്ഥനയും നടത്തി.
നബീൽ താജുദ്ധീൻ ഖിറാഅത്ത് നടത്തി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.