ന്യൂസ് ബ്യൂറോ, കുവൈറ്റ്
സാൽമിയ : കെ ഐ ജി സാൽമിയ ഏരിയ ഈദ് പിക്നിക് സംഘടിപ്പിച്ചു. കബദ് ഫാം റിസോർട്ടിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച പിക്നിക് കെ ഐ ജി കുവൈത്ത് കേന്ദ്ര കൂടിയാലോചനാ സമിതി അംഗം സക്കീർ ഹുസൈൻ തുവ്വൂർ ഉദ്ഘാടനം ചെയ്തു. വ്യത്യസ്തമായ കലാകായിക മത്സരങ്ങളും ,ഫൺ ഗെയിമുകളും, ഇൻഡോർ, ഔട്ട് ഡോർ ഗെയിമുകളും സംഘടിപ്പിച്ചു.. കൈകൊട്ടിപ്പാട്ടും ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന വൈഞാനിക ക്വിസ്സും പിക്നിക്ക് ആകർഷണീയമാക്കി.സ്ത്രീകൾക്കും കുട്ടികൾക്കും വെവ്വേറെ മത്സരങ്ങളും നടന്നു.
പിക്നിക് കൺവീനർ ജഹാൻ അലിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് കൺവീനർമാരായ സലീം പതിയാരത്ത്, നാസർ പതിയാരത്ത്, അൻസാർ മാള , ഷഫീഖ് ബാവ , ആസിഫ് പാലക്കൽ, ദിൽഷാദ്, ഷാഫി, സഫ്‌വാൻ,നജീബ് വി. സ്,അൻസാർ പറവൂർ, സലാം, ഫാറൂഖ് ശർഖി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന ദാനം കെ ഐ ജി സാൽമിയ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, സെക്രട്ടറി നിസാർ കെ റെഷീദ്, ആസിഫ് വി ഖാലിദ്, ഇസ്മായിൽ വി. എം എന്നിവർ വിതരണം ചെയ്തു. ജുമുഅ നമസ്കാരത്തിന് അബ്ദുൽ ഷുക്കൂർ വണ്ടൂർ നേതൃത്വം നൽകി.
More Stories
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം