September 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കെ.ഐ.ജി മദ്രസ ബിരുദദാന സമ്മേളനം നടത്തി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കെ.ഐ.ജി ക്ക് കീഴിലുള്ള മദ്രസകളിലെ ഏഴാം ക്ലാസ് പൊതുപരീക്ഷ വിജയിച്ചവർക്കും, ഹയർ സെക്കണ്ടറി പൂർത്തിയാക്കിയവർക്കുമുള്ള ബിരുദദാന സമ്മേളനവും ഇഫ്താർ സം​ഗമവും നടത്തി.  ഫഹാഹീൽ യൂണിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പരിപാടി കെ.ഐ.ജി പ്രസി‍ഡന്റ് ഷരീഫ് പി.ടി ഉദ്ഘാടനം നിർവഹിച്ചു. ജംഇയ്യത്തുൽ ഇസ്ലാഹ് പ്രതിനിധി ശൈഖ് ഇമാദ് സിനാൻ മുഖ്യാതിഥിയായി പങ്കെടുത്തു.  ഫൈസൽ മഞ്ചേരി, അൻവർ സഈദ്, റസാഖ് നദ് വി എന്നിവർ സംസാരിച്ചു. ഡോ. അലിഫ് ഷുക്കൂർ സ്വാഗതം പറഞ്ഞു. സക്കീർ ഹുസൈൻ തുവ്വൂർ റമദാൻ സന്ദേശം നൽകി.

ഏഴാംതരം പൊതുപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നുസഹ് നർമിൻ ആസിഫ് (അൽ മദ്രസത്തുൽ ഇസ്ലാമിയ സാൽമിയ), രാണ്ടാം റാങ്ക് നേടിയ ആയിഷ മിൻഹാ അസീസ് (അൽ മദ്രസത്തുൽ ഇസ്ലാമിയ ഫഹാഹീൽ), ഹംന ആയിശ (അൽ മദ്രസത്തുൽ ഇസ്ലാമിയ ഫർവാനിയ), മൂന്നാം റാങ്ക് നേടിയ സബീബ് മുഹമ്മദ് ഷാഫി (അൽ മദ്രസത്തുൽ ഇസ്ലാമിയ ഫർവാനിയ) എന്നിവർക്ക് സർട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തു. ഒന്നാം റാങ്കുകാരിയായ നുസഹ് നാർമിൻ ആസിഫ് ഇന്ത്യയിലും ജി.സി.സി യിലും പരീക്ഷ എഴുതിയവരിൽ മജ്ലിസ്  ടോപ്പറിൽ ഇടം പിടിച്ചു.

ഹയർ സെക്കണ്ടറി മദ്രസ പൂർത്തിയാക്കിയ അബ്ദുൽ ഹാദി, ഹലീഫ് ജിയാദ്, ഹയ്യാൻ അഹ്മദ്, ഹന നിഷാദ്, ഇഫ്ഫ അഫ്താബ്, മിസ്ന സൈനബ്, നബ നിമത്, ഹംന അയിഷ, സബീബ്, സുഹാ ഫാതിമ, മുഹമ്മദ് സയാൻ, നുസഹ് ആസിഫ് എന്നിവർക്കും സർട്ടിഫിക്കറ്റുകൾ നൽകി. പവർ പോയിന്റ് പ്രസന്റേഷൻ മത്സരത്തിൽ വിജയികളായ മുഹമ്മദ് ഇസ്ഹാൻ, ഹാമിദ ഉബൈദുല്ല, നജാ ഫാത്തിമ ബിനു, ഫാത്തിമ റസാൻ എന്നിവർക്കും മെമന്റേയും സർട്ടിഫിക്കറ്റും നൽകി. അധ്യാപന പരിശീലനത്തിന് നേതൃത്വം നൽകിയ ജസീറ ബാനു, സജ്ന ഷിഹാബ്, ഫാത്തിമ ജൈഹാൻ, രഹ്ന സലീം എന്നിവരെ മെമെന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.  ശൈഖ് ഇമാദ് സിനാൻ, ഷരീഫ് പി.ടി, ഫൈസൽ മഞ്ചേരി, അൻവർ സഈദ്, റസാഖ് നദ് വി, സക്കീർ ഹുസൈൻ എന്നിവർ ചേർന്നു വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം നടത്തി.  സൈനബ് ആസിഫ് ഖിറാഅത്ത് നടത്തിയ പരിപാടിയിൽ മുഹമ്മദ് ഷാഫി, നൈസാം എന്നിവർ സമ്മാന ദാനത്തിന് നേതൃത്വം നൽകി. ശേഷം നടന്ന ഇഫ്താർ സം​ഗമത്തിൽ കെഐജി നേതൃത്വങ്ങൾ, മദ്റസ മാനേജ്മെന്റ് പ്രതിനിധികൾ, വദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

46 വിദ്യാർഥികളാണ് കഴിഞ്ഞ പൊതു പരീക്ഷ എഴുതിയത്‌. കെ.ഐ.ജി വിദ്യാഭ്യാസ ബോർഡിനു കീഴിൽ നാല് ഇംഗ്ലീഷ് മീഡിയം മദ്രസ്സകൾ അടക്കം ഏട്ടു മദ്രസ്സകളുണ്ട്. കുവെത്തിലെ സ്വബാഹിയ, സാൽമിയ, ഹവല്ലി, അബ്ബാസിയ, ഫർവാനിയ, ഖൈത്താൻ, ഫഹാഹീൽ, ജഹ്റ  എന്നിവിടങ്ങളിലാണ് ശനിയാഴ്ചകളിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണി വരെ മദ്രസകൾ പ്രവർത്തിക്കുന്നത്. അടിസ്ഥാന മത ധാർമിക വിജ്ഞാനീയങ്ങൾക്കൊപ്പം ‍മാതൃഭാഷാ പഠനവും കൂടി ലക്ഷ്യം വെച്ചുള്ള ഈ മദ്രസ്സകളിൽ 1500 ലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. മജ്ലിസുത്തഅലീമിൽ ഇസ്ലാമി കേരളയുടെ സിലബസ്സും പാഠപുസ്തകങ്ങളുമാണ് ഇവിടെ അവലംബിക്കുന്നത്. യോഗ്യരായ അദ്ധ്യാപകരും കലാ കായിക, വൈജ്ഞാനിക മത്സരങ്ങളും കെ.ഐ.ജി മദ്രസകളെ വ്യത്യസ്തമാക്കുന്നു. മദ്രസാ വിദ്യാർഥികളിൽ ഖുർആൻ പഠനത്തിനും അറബി ഭഷാ പരിജ്ഞാനത്തിനും മുഖ്യ ഊന്നൽ നൽകുന്നു. അടുത്ത അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ വരുന്ന ആഗസ്റ്റ് മാസത്തിൽ ആരംഭിക്കും. ക്ലാസ്സുകൾ സെപ്റ്റംബർ ആദ്യ വാരത്തിൽ തുടങ്ങും.

error: Content is protected !!