ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സഹജീവികളുടെ പ്രശ്‍നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി അവരെ ചേർത്തുനിർത്തുന്നത് ദൈവ സന്നിധിയിൽ ഏറ്റവും മഹത്തരമായ പുണ്യ കർമമാണെന്നും അല്ലാതെയുള്ള ആചാരങ്ങളും അനുഷ്ടാനങ്ങളും അല്ലാഹു സ്വീകരിക്കപ്പെടുകയില്ലെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജനാബ് സി ടി സുഹൈബ് പറഞ്ഞു. കേരള ഇസ്‌ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കുവൈത്ത് സിറ്റിയിലെ ഇൻ ആൻഡ് ഗോ ഹോട്ടലിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്‌താർ വിരുന്നിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. അപരന്റെ വേദനകൾ മനസ്സിലാക്കാത്ത പ്രാർത്ഥനകൾ നിഷ്‌ഫലമാണ്. അതുപോലെ തന്നെ തെറ്റായ കാര്യങ്ങൾ ഒഴിവാക്കാതെയുള്ള അനുഷ്ഠാനങ്ങൾ അസ്വീകാര്യവുമാണ്.
കെ.ഐ.ജി. പ്രസിഡന്റ് പി ടി ഷെരീഫ് അധ്യക്ഷനായിരുന്നു. സാമൂഹ്യ ബന്ധങ്ങളിൽ അകൽച്ചയുടെ കാലൊച്ചകൾ കനത്തുവരുമ്പോൾ സൗഹൃദം ശക്തിപ്പെടുത്തി അടുപ്പം വർധിപ്പിക്കേണ്ടത് ഏവരുടെയും ബാധ്യതയാണെന്നും സൗഹൃദ ഇഫ്‌താർ വിരുന്നിലൂടെ കെ ഐ ജി ലക്ഷ്യം വെക്കുന്നത് രാജ്യത്തെ വ്യത്യസ്‌ത ജനവിഭാഗങ്ങളിക്കിടയിലുള്ള സൗഹാർന്തരീക്ഷമാണെന്നും പി ടി ഷെരീഫ് പറഞ്ഞു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി സമാപന പ്രസംഗം നടത്തി. അനീസ് അബ്ദുസ്സലാം ഖുർആൻ പാരായണവും പരിഭാഷയും നടത്തി. വൈസ് പ്രസിഡണ്ട് അൻവർ സഈദ്, സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കുവൈറ്റിലെ മത സാമൂഹിക സാംസ്‌കാരിക വ്യാപാര മേഖലകളിലെ ഒട്ടേറെ പ്രമുഖ വ്യക്തികൾ ഇഫ്‌താർ വിരുന്നിൽ പങ്കെടുത്തു.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു