ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ(എസ്‌കെഎസ്എസ്എഫ് )സംസ്ഥാന കമ്മിറ്റി യുടെ ആഹ്വാന പ്രകാരം ‘ മതം, മധുരമാണ് ‘ എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി ) ഫഹാഹീൽ മേഖല കമ്മിറ്റിഏക ദിന പ്രഭാഷണം സംഘടിപ്പിച്ചു.
പ്രമുഖ വാഗ്മിയും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ : സാലിം ഫൈസി കുളത്തൂർ പ്രമേയപ്രഭാഷണം നിർവഹിച്ചു. നിയ്യത്ത് നന്നാക്കുന്നതിലൂടെ മുഴുവൻ കർമ്മങ്ങളും ആരാധനകളാക്കി മാറ്റാൻ കഴിയുമെന്നും അത്തരം പ്രവർത്തനങ്ങളിലൂടെ മാത്രമേ മതത്തിന്റെ മാധുര്യം നുകരാൻ സാധിക്കൂ എന്നും അദ്ദേഹം സദസ്സിനെ ഓർമ്മപ്പെടുത്തി.
മെയ് 31 വെള്ളിയാഴ്ച്ച വൈകീട്ട് മംഗഫ് നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ് അബ്ദുറഹിമാൻ ഫൈസി അധ്യക്ഷത വഹിച്ചു. കെ ഐ സി ചെയർമാൻ ഉസ്താദ് ശംസുദ്ധീൻ ഫൈസി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡണ്ട് മുസ്തഫ ദാരിമി പ്രാർത്ഥന നിർവഹിച്ചു. കേന്ദ്ര പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി, കേന്ദ്ര ജനറൽ സെക്രട്ടറി ആബിദ് ഫൈസി, മെഡ് എക്സ് ചെയർമാൻ മുഹമ്മദലി സാഹിബ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
മേഖലാ ജനറൽ സെക്രട്ടറി റഷീദ് മസ്താൻ സ്വാഗതവും ട്രഷറർ സമീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
More Stories
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു