February 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കേരളൈറ്റ് എഞ്ചിനീയേഴ്സ് അസോസിയേഷൻ വോക്കോത്സവ് 2025 സംഘടിപ്പിച്ചു

കേരളൈറ്റ് എഞ്ചിനീയേഴ്സ് അസോസിയേഷൻ (KEA), വോക്കോത്സവ് 2025 എന്ന പേരിൽ വാക്കത്തോൺ സംഘടിപ്പിച്ചു. 2025 ഫെബ്രുവരി 7-ന് സൽമിയയിലെ ബൊളിവാർഡ് പാർക്കിൽ വച്ചാണ് വോക്കോത്സവ് വിജയകരമായി സംഘടിപ്പിച്ചത്. “Conserve Today, Preserve Tomorrow” എന്ന പരിസ്ഥിതി സംരക്ഷണ ശീർഷകത്തിൽ നടത്തിയ ഈ പരിപാടിയിൽ 300-ലധികം അംഗങ്ങൾ സജീവമായി പങ്കെടുത്തു.

രാവിലെ ഒൻപതു മണിക്ക് ഔദ്യോഗികമായി വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.

വോക്കോത്സവിനോട് അനുബന്ധിച്ചു കുട്ടികൾക്കായി നടത്തിയ പെയിന്റിംഗ് മത്സരത്തിൽ 75-ഓളം കുട്ടികൾ പങ്കെടുത്തു.

ഉദ്ഘാടന സമ്മേളനത്തിൽ, KEA ജനറൽ സെക്രട്ടറി ശ്രീ. രെഞ്ചു എബ്രഹാം സ്വാഗതം ആശംസിക്കുകയും, KEA പ്രസിഡന്റ് ശ്രീ. എബി സാമുവൽ സന്ദേശം നൽകുകയും, കുവൈറ്റ് എഞ്ചിനീയേഴ്‌സ് ഫോറം ജനറൽ കൺവീനർ ശ്രീമതി. ഹനാൻ ഷാൻ ആശംസകൾ അറിയിക്കുകയും ചെയ്തു. കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് റിസർച്ച് (KISR) പ്രതിനിധികളായ ഡോ. യൂസഫ് എം. അൽ- അബ്ദുല്ല, ഡോ. ശ്രീകാന്ത് മുഖ്യപ്രഭാഷകരായി പങ്കെടുത്തു.

പ്രത്യേകാതിഥികളായി കുവൈറ്റ് ദേശീയ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ശ്രീമതി അമ്ന, വൈസ് ക്യാപ്റ്റൻ പ്രിയദ, വിക്കറ്റ് കീപ്പർ സുചിത്, കൂടാതെ കുവൈറ്റ് എഞ്ചിനീയേഴ്സ് ഫോറം അലുമ്നി പ്രസിഡന്റുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പരിപാടിയോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീർ പ്രകാശനം പരിപാടിയുടെ സ്പോൺസർമാരായ ടൊയോട്ട അൽ സയർ, അഡ്വാൻസ്ഡ് സൊല്യൂഷൻസ്, മാർക്ക് ടെക്നോളജീസ് എന്നിവർക്ക് നൽകി നിർവ്വഹിച്ചു.

“Conserve Today, Preserve Tomorrow” എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി, 50-ത്തിലധികം വൃക്ഷത്തൈകൾ നടുകയും, ക്ലീൻ-അപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പുതുതലമുറയിലേക്ക് പകരുകയും ചെയ്തു.

കുവൈറ്റ് എമർജൻസി സർവീസസിന്റെ ലൈവ് CPR ഡെമോ, ആരോഗ്യബോധവത്കരണ സെഷൻ, സൗജന്യ മെഡിക്കൽ ചെക്ക്അപ്പ് ബൂത്തുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

വിവിധ മത്സരവിഭാഗങ്ങളിൽ വിജയിച്ചവർക്ക് ബഹുമതികൾ വിതരണം ചെയ്തു, തുടർന്ന് നടത്തിയ റാഫിൾ നറുക്കെടുപ്പിൽ നിരവധിയാളുകൾ സമ്മാനങ്ങൾ നേടി.

പരിപാടിയുടെ കോർഡിനേറ്റർ – ശ്രീ. ഗോവിന്ദ് ബാലകൃഷ്ണൻ, ഇവന്റ് കമ്മീഷണർ – ശ്രീ. രാജ് ഫെലിക്സ് എന്നിവർ പരിപാടിയുടെ വിജയകരമായ നടത്തിപ്പ് ഉറപ്പാക്കി.

പരിപാടിയുടെ വിജയത്തിന് നേതൃത്വം നൽകിയ സ്‌പോൺസർമാർ , അംഗങ്ങൾ, അഭ്യുദയകാംക്ഷികൾ എന്നിവർക്കെല്ലാം സംഘടന നന്ദി അറിയിച്ചു.

error: Content is protected !!