ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ വിപുലമായ രീതിയിൽ വർണ്ണാഭമായ കലാസാംസ്കാരിക പരിപാടികളോടെ
മലനാടിന്റെ
പെരുമയും പൈതൃകവും വിളിച്ചോതി മലയാളികളുടെ മനസ്സിൽ മറക്കാനാകാത്ത ഒരു ഓണം കൂടി കണ്ണൂർ എക്സ്പാറ്റേഴ്സ് അസോസിയേഷൻ അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വളരെ വിപുലമായി കേരള തനിമയോടെ അത്തപ്പൂക്കളം, ബാബുവിന്റെ നേതൃത്വത്തിൽ ഒരുക്കിയും ഓണപ്പാട്ടുകൾ ആലപിച്ചും ,നാടൻ പാട്ട് കോൽക്കളി , വനിതാ വേദിയുടെ നേതൃത്വത്തിൽ നൃത്തച്ചുവടുകൾ വച്ചും വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചും ,
ബംബർ സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ വിതരണം ചെയ്തും നല്ല നാടൻ തനിമയോടെ ഓണസദ്യ ഒരുക്കിയുമാണ് ഓണാഘോഷം സംഘടിപ്പിച്ചത്.
കൂടാതെ മഹാബലിയുടെ എഴുന്നള്ളത്തോടുകൂടി സാംസ്കാരിക സമ്മേളനവും നടത്തി
സാംസ്കാരിക സമ്മേളനത്തിൽ, സംഘടനയുടെ പ്രസിഡണ്ട് അബ്ദുൽ കരീമിന്റെ അധ്യക്ഷതയിൽ കുവൈറ്റിലെ കലാസാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ ബാബുജി ബത്തേരി ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു,
ഉപദേശക സമിതി അംഗങ്ങളായ
മധു മാഹി,അജിത് പൊയിലൂർ, വനിതാ ചെയർപേഴ്സൺ വനജ രാജൻ, കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് സക്കീർ പുത്തൻ പാലത്ത്, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു , സെക്രട്ടറി ജോയ്സ് മാത്യു സ്വാഗതവും, പ്രോഗ്രാം കൺവീനർ സുനീഷ് മാത്യു ആമുഖപ്രഭാഷണവും നടത്തി
വൈസ് പ്രസിഡണ്ട് രൂപേഷ് തോട്ടത്തിൽ, ജയകുമാർ ഫൈസൽ ,റഷീദ് , സജീവൻ , ഖാലിദ്, സുധീർ , ജയ്മോൻ , വനിതാ വേദി സെക്രട്ടറി പ്രീത ഹരി എന്നിവർ ഓണാഘോഷ പരിപാടിക്ക് നേതൃത്വം നൽകുകയും ട്രഷറർ വിനോദ് നന്ദിയും രേഖപ്പെടുത്തി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.