ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കെ ഇ എ കുവൈറ്റ് പുതു നേതൃത്തത്തെ സൃഷ്ട്ടിക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച പ്രസംഗ പരിശീലന ക്ലാസ് പ്രസിഡന്റ് രാമകുഷ്ണൻ കള്ളാറിൻ്റെ അദ്ധ്യക്ഷതയിൽ ചീഫ് പാട്രൻ സത്താർ കുന്നിൽ ഉൽഘടനം ചെയ്തു. ജനറൽ സെക്രട്ടറി ഹമീദ് മധൂർ , ചിഫ് കോർഡിനേറ്റർ ഹനീഫ പാലായി,ഓർഗനൈസിംഗ് സെക്രട്ടറി ഫൈസൽ സി. എച്,വൈസ് പ്രസിഡന്റ്
മുഹമ്മദ് കുഞ്ഞി സി എച് .എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ ഹാരിസ് മുട്ടും തല സ്വാഗതവും, ട്രഷറർ അസീസ് തളങ്കര നന്ദിയും പറഞ്ഞു.
കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും , കലാ കായിക രംഗത്തെ നിറസാന്നിധ്യവുമായ ബാബുജി ബത്തേരി ക്ലാസ്സിന്ന് നേതൃത്വം നൽകി. കഴിഞ്ഞ ഒരു മാസം നീണ്ടു നിന്ന പ്രസംഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത് .ഒരു പ്രാസംഗികൻ കേൾവിക്കാരെ എത്രമാത്രം പരിഗണിക്കണമെന്നും , എതൊല്ലാം തരത്തിലുള്ള മര്യാദകൾ പാലിക്കണമെന്നും ,പ്രാസംഗികൻ അവൻ്റെ വസ്ത്രധാരണവും ,എല്ലാ അവയവങ്ങളും സംസാരിക്കുന്ന ആശയങ്ങൾ കൈമാറുന്ന രീതി ഒരു പ്രസംഗികാനുണ്ട് എന്നുള്ള തിരിച്ചറിയുകയും വേണമെന്ന ഒരു വലിയ സന്ദേശമാണ് ബാബുജി ബത്തേരി ക്ലാസ്സിൽ നൽകിയത്.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു