ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ (കെ ഇ എ) കെഫാക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സിറ്റി ക്ലിനിക്ക് വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള നാലാമത് സൗത്ത് ഏഷ്യാ സെവൻ എ സൈഡ് പ്രൈസ് മണി ഓപ്പൺ ഏകദിന ഫുട്ബോൾ ടൂർണ്ണമെൻറ് “സിറ്റി ക്ലിനിക്ക് ഷൂട്ട് 2024” നാളെ ഫെബ്രുവരി 26 തിങ്കളാഴ്ച നടക്കും. ചില സാങ്കേതിക കാരണങ്ങളാൽ വേദി മിഷ്‌രിഫ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് & സ്പോർട്സ് ഫുട്ബോൾ ഗ്രൗണ്ടിലേക്ക് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് ടൂർണ്ണമെന്റ് ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
കുവൈറ്റിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ വിജയികൾക്ക് ട്രോഫികൾ കൂടാതെ 300 ഡോളർ പ്രൈസ് മണിയും റണ്ണേഴ്സിന് 150 ഡോളർ പ്രൈസ് മണിയും ഉണ്ടായിരിക്കുന്നതാണ്.
കുവൈത്തിലെ എല്ലാ ഫുട്ബോൾ പ്രേമികളെയും ഫെബ്രുവരി 26 തിങ്കളാഴ്ച്ച ഉച്ചക്ക് 2 മണിക്ക് മിഷ്‌രിഫ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് & സ്പോർട്സ് ഫുട്ബോൾ ഗ്രൗണ്ടിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായും ഭാരവാഹികൾ അറിയിച്ചു.
ടൂർണ്ണമെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ഹബീബ് ഇ (94452458), അസ്‌ലം കെ (67076179) , മുനീർ എം (99921896), യാക്കൂബ് എം (99783716) എന്നിവരുമായി ബന്ധപ്പെടുക.
More Stories
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം