September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ  “സിറ്റി ക്ലിനിക്ക് ഷൂട്ട് 2024 ” നടത്തുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി:  കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ (കെ ഇ എ) കെഫാക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സിറ്റി ക്ലിനിക്ക്  വിന്നേഴ്സ് ട്രോഫിക്ക്  വേണ്ടിയുള്ള നാലാമത്  സൗത്ത് ഏഷ്യാ സെവൻ എ  സൈഡ്  പ്രൈസ് മണി ഓപ്പൺ ഏകദിന ഫുട്ബോൾ ടൂർണ്ണമെൻറ്  “സിറ്റി ക്ലിനിക്ക് ഷൂട്ട് 2024 ” ഫെബ്രുവരി 26 തിങ്കളാഴ്ച്ച ഉച്ചക്ക്  2 മണി മുതൽ ഫഹാഹീൽ സൂഖ് സബാ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് & സ്പോർട്സ്  ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

കുവൈറ്റിലെ  പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ വിജയികൾക്ക് ട്രോഫികളും  ഒപ്പം  300 ഡോളർ പ്രൈസ് മണിയും റണ്ണേഴ്സിന് 150 ഡോളർ പ്രൈസ് മണിയും ഉണ്ടായിരിക്കുന്നതാണ്.

കുവൈത്തിലെ എല്ലാ ഫുട്ബോൾ പ്രേമികളെയും ഫെബ്രുവരി 26 തിങ്കളാഴ്ച്ച ഉച്ചക്ക്  2 മണിക്കു ഫഹാഹീൽ സൂഖ് സബാ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് & സ്പോർട്സ്  ഫുട്ബോൾ ഗ്രൗണ്ടിലേക്ക്  ക്ഷണിച്ചു കൊള്ളുന്നതായും ഭാരവാഹികൾ അറിയിച്ചു.

ഫുട്ബോൾ ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി പ്രസിഡണ്ട് യാക്കൂബ് എലത്തൂർ, ജനറൽ സെക്രട്ടറി ഹബീബ് ഇ, ട്രെഷറർ സബീബ് മൊയ്തീൻ   എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അസ്‌ലം കളത്തിൽ  ടൂർണമെന്റ് കമ്മിറ്റി ചെയർമാനായി വർക്കിംഗ് കമ്മിറ്റി രൂപീകരിച്ചു. മുഖ്യ കൺവീനർ ആയി  മുനീർ മക്കാരി , ട്രെഷറർ ആയി അർഷദ് നടുക്കണ്ടി എന്നിവരെയും തെരഞ്ഞെടുത്തു.

ടൂർണമെന്റിനോടനുബന്ധിച്ച് ഫെബ്രുവരി 10 ശനിയാഴ്ച ഫഹാഹീൽ സിറ്റി ക്ലിനിക്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ കുവൈത്ത് എലത്തൂർ അസോസിയേഷൻ പ്രസിഡൻറ് യാക്കൂബ് എലത്തൂർ, ജന:സെക്രട്ടറി ഹബീബ് എടേക്കാട്, ഫുട്ബോൾ ടൂർണ്ണമെൻറ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അസ്‌ലം കളത്തിൽ, ടൂർണ്ണമെൻ്റ് കൺവീനർ മുനീർ മക്കാരി, മുഖ്യ രക്ഷാധികാരി നാസർ മോയിങ്കണ്ടി, ടൂർണ്ണമെൻ്റ് ട്രഷറർ അർഷദ് നടുക്കണ്ടി, ആനി വിൽസൺ (സിഇഒ, സിറ്റി ക്ലിനിക്ക്), ഇബ്രാഹീം (ജനറൽ മാനേജർ, സിറ്റി ക്ലിനിക്ക് ) ഹാരിദ് (മാർക്കറ്റിംഗ് മാനേജർ, സിറ്റി ക്ലിനിക്ക് ),  മൻസൂർ കുന്നത്തേരി (കെഫാക്ക് പ്രസിഡൻറ്) എന്നിവർ പങ്കെടുത്തു.

കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളായ റഫീഖ് എൻ ഇബ്രാഹിം ടി ടി, ആഷിഖ് എൻ ആർ, ആലിക്കുഞ്ഞി കെ എം, സിദ്ദിഖ് പി, ഉനൈസ് എൻ, ആരിഫ് എൻ ആർ, റദീസ് എം, റിഹാബ് എൻ, ഹാഫിസ് എം, മുഹമ്മദ് ഇഖ്ബാൽ എൻ, സിദ്ധീഖ് എൻ, സലിം, മജീദ്  തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

ടൂർണ്ണമെന്റുമായി  ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ഹബീബ് ഇ (94452458), അസ്‌ലം കെ (67076179) , മുനീർ എം (99921896), യാക്കൂബ് എം (99783716) എന്നിവരുമായി ബന്ധപ്പെടുക.

error: Content is protected !!