March 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കെ ഇ എ സിറ്റി ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കാസറഗോഡ് ജില്ലാ അസോസിയേഷൻ കെ ഇ എ സിറ്റി ഏരിയ ബോളിവുഡ് റെസ്റ്റോറന്റ് ൽ സംഘടിപ്പിച്ച ഇഫ്താർ ഏരിയ പ്രസിഡന്റ്‌ നവാസ് പള്ളിക്കാലിന്റെ അധ്യക്ഷതയിൽ കേന്ദ്ര പ്രസിഡന്റ്‌ മുഹമ്മദ്‌ കുഞ്ഞി സി എച്ച് ഉൽഘാടനം ചെയ്തു

പ്രവാസികൾ നാട്ടിലേക്ക് ഫോൺ വിളിച്ചാൽ മക്കളോട് കൂടുതൽ സമയം സംസാരിക്കാൻ ശ്രമിച്ചു കൊണ്ട് ലഹരി മാഫിയകളുടെ കൈയിൽ അകപ്പെടാതെ നോക്കാൻ ശ്രമിക്കണമെന് അഡ്വൈസറി ബോർഡ് അംഗം സത്താർ കുന്നിൽ റമദാൻ സന്ദേശത്തിൽ ഉപദേശിച്ചു

പാട്രൺ സലാം കളനാട് കേന്ദ്ര ഭാരവാഹികളായ അസീസ് തളങ്കര, ശ്രീനിവാസൻ എം വി,പ്രശാന്ത് നെല്ലിക്കാട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു സംഘടനയുമായി സഹകരിക്കുന്ന അഹ്‌മദ്‌ അൽ മഗ്‌രിബി ക്കുള്ള സ്നേഹോപഹാരം കൺഡ്രി ഹെഡ് മൻസൂർ ചൂരിക്ക് അഡ്വൈസറി ബോർഡ് അംഗം മുനീർ കുണിയ ഉപഹാരം നൽകി അബ്ദുള്ള ബമ്പ്രാണ കബീർ തളങ്കര, ഹാരിസ് മുട്ടുന്തല, റസാഖ് ചെമ്നാട്, ആഷിഫ് മാമു, മഹറൂഫ്, ഷാഫി ടി കെ പി, തസ്‌ലീം, നൗസീർ തുടങ്ങിയവർ നേതൃത്വം നൽകി
ഏരിയ ജനറൽ സെക്രട്ടറി അബ്ദുള്ള കെ സി സ്വാഗതവും ട്രഷറർ അനുരാജ് ശ്രീധരൻ നന്ദിയും പറഞ്ഞു

error: Content is protected !!