ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള കെ.ഡിഎൻഎ ക്വിസ് മത്സരം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4.30 ന് നടക്കും. യുണൈറ്റഡ് ഇൻഡ്യൻ സ്‌കൂൾ പ്രിൻസിപ്പാൾ സി രാധാകൃഷ്ണൻ ഉദ്‌ഘാടനം നിർവ്വഹിക്കും.
വിദ്യാർത്ഥികളുടെ ബൗദ്ധികമായ പൊതു വിജ്ഞാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് ജില്ലാ എൻ ആർ ഐ അസ്സോസിയേഷൻ (കെ ഡി എൻ എ ) ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ്കളും വിജയികൾക്ക് സമ്മാനങ്ങളും നൽകും.
കുവൈറ്റിൽ ഇന്ത്യൻ സ്കുളുകളിൽ ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. രെജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് 66340912,97964348 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കെ ഡി എൻ എ ക്വിസ് മത്സരം – 2022 ന്റെ വിജയകരമായ നടത്തിപ്പിനായി ബഷീർ ബാത്ത, സുബൈർ എം എം, കൃഷ്ണൻ കടലുണ്ടി , തുളസീധരൻ തോട്ടക്കര , ശ്യാം പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിച്ചു വരുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.