ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ ആർ ഐ അസോസിയേഷൻ (കെ ഡി എൻ എ) കുവൈറ്റ് ഇഫ്താർ സംഗമം മാർച്ച് 15 ന് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താനിൽ വെച്ച് നടന്നു. പ്രമുഖ വാഗ്മിയും പണ്ഡിതനുമായ അൻവർ സയീദ് റമദാൻ സന്ദേശം നൽകി. മുന്നോട്ടുള്ള ജീവിതത്തിൽ മനസിനെ പാകപ്പെടുത്തിയെടുക്കാൻ നോമ്പുകൊണ്ട് സ്വായത്തമാക്കാമെന്നു റമദാൻ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
കെ.ഡി.എൻ.എ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലബാർ ഗോൾഡ് & ഡയ മൻഡ്‌സ് അഫ്‌സൽ ഖാൻ മെട്രോ മെഡിക്കൽ എം.ഡി ഹംസ പയ്യന്നൂർ, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ബി.എസ് പിള്ള, ടോം ആൻഡ് ജെറി എം.ഡി ഷബീർ മണ്ടോളി, സഹ്റത് അൽ ഖർനാത അബൂ കോട്ടയിൽ, കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെമ്പർ സുരേഷ് മാത്തൂർ , പ്രോഗ്രാം കൺവീനർ അബ്‌ദുറഹ്‌മാൻ എം.പി, ട്രഷറർ മൻസൂർ ആലക്കൽ വുമൺസ് ഫോറം ട്രഷറർ സാജിദ നസീർ,എന്നിവർ ആശംസകൾ അറിയിച്ചു.
അൽ മുല്ല എക്സ്ചേഞ്ച് ,കെ.എം.സി.സി, കെ.കെ.എം.എ, കെ.ഐ.ജി, കെ.ഡി.എ, കേഫാക് , കെ.ഡി.എൻ.എ വുമൺസ് ഫോറം തുടങ്ങി കുവൈത്തിലെ മാധ്യമ , വ്യവസാഹിക ,സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു.
കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെമ്പർമാർ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ, വുമൺസ് ഫോറം പ്രതിനിധികൾ , ഏരിയ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. അസോസിയേഷൻ വൈസ് പ്രസിഡന്റ് അസീസ് തിക്കോടി പ്രോഗ്രാം നിയന്ത്രിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത് സ്വാഗതവും പ്രോഗ്രാം ജോയിന്റ് കൺവീനർ അനു സുൽഫി നന്ദിയും പറഞ്ഞു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.