September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

‘കാസ്രഗോഡ് ഉത്സവ്’ , മാർച്ച് 1 ആസ്പൈർ ഇന്ത്യന്‍ ഇന്‍റർ നാഷണല്‍ സ്കൂളില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കാസർഗോഡ് അസോസിയേഷന്‍റെ പത്തൊമ്പതാം വാർഷികം കാസ്രഗോഡ് ഉത്സവ് 2024 മാർച്ച് 1 വെള്ളിയാഴ്ച  ഉച്ചയ്ക്ക് 2 മണിമുതല്‍ 8 മണിവരെ അബ്ബാസിയ ആസ്പൈർ ഇന്ത്യന്‍ ഇന്‍റർ നാഷണല്‍ സ്കൂളില്‍ വച്ച് നടക്കുന്നു. ഗായകരായ ദീപക് നായർ, ഇമ്രാന്‍ ഖാന്‍, കീർത്തന എന്നിവർക്കൊപ്പം മാപ്പിളപ്പാട്ടിന്‍റെ മനംകവരുന്ന ഇശലുകളുമായി കണ്ണൂർ സീനത്തും പരിപാടിയില്‍ ആലാപന വിസ്മയം തീർക്കും. കുവൈത്തിലെ പ്രമുഖ ജനകീയ ആതുരാലയമായ മെട്രോ മെഡിക്കല്‍ കെയർ ആണ് ഈ വർഷത്തെ കാസ്രഗോഡ് ഉത്സവിന്‍റെ മുഖ്യ പ്രായോജകർ. മികച്ച രീതിയില്‍ വിവിധ തലങ്ങളില്‍ സഹായ പ്രവർത്തനങ്ങള്‍ നടത്തിവരുന്ന മെട്രോ മെഡിക്കല്‍ കെയറിന്‍റെ പ്രവർത്തനം കാസർഗോഡ് ജില്ലക്കാർക്ക് മികച്ച പിന്തുണയാണ് നല്‍കി വരുന്നത്.

കഴിഞ്ഞ 19 വർഷമായി നടത്തിവരുന്ന കാസർഗോഡ് ഉത്സവിന്‍റെ ഭാഗമായി എല്ലാതവണത്തെയും പോലെ ചിത്രരചനാ മത്സരം, ഫാഷന്‍ ഷോ, മൈലാഞ്ചിയിടല്‍ മത്സരം, ഡബ്സ്മാഷ്, കേക്ക് മേക്കിങ് മത്സരം എന്നിവയും നടത്തും.

കുവൈത്തിലെ ആദ്യത്തെ ജില്ലാ സംഘടനയായ കാസർഗോഡ് അസോസിയേഷന്‍ നിരവധി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയിട്ടുള്ളത്. കുവൈത്തിലെന്നപോലെ നാട്ടിലും സംഘടന നിരവധി പ്രവർത്തനങ്ങള്‍ നടത്തി വരുന്നു.

സേവന പ്രവർത്തനങ്ങള്‍

അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങള്‍ക്കായി ഫാമിലി ബെനിഫിറ്റ് സ്കീം പദ്ധതി സംഘടനയില്‍ അംഗമായ ആള്‍ മരണപ്പെട്ടാല്‍ അവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കുന്നു

രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന അംഗങ്ങള്‍ക്ക് 50 ദിനാർ ധനസഹായം നല്‍കുന്ന വെല്‍ഫെയർ പദ്ധതി

മെമ്പർമാർക്ക് 300KD വരെ പരിശ രഹിത വായ്പ, കഴിഞ്ഞ ഏഴ് വർഷമായി ഇത് നടപ്പാക്കുന്നുണ്ട്. 50000ത്തില്‍ അധികം ഇടപാടുകളാണ് ഇത്തരത്തില്‍ നടത്താനായത്.

അംഗങ്ങള്‍ക്കായി ഇന്‍വെസ്റ്റ്‌മെന്‍റ് പദ്ധതി നടപ്പാക്കി.

സംഘടനാംഗങ്ങളുടെ മക്കളില്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ഉന്നത വിജയം നേടുന്നവർക്ക് കെഇഎ എജ്യുക്കേഷന്‍ സ്കോളർഷിപ്പ് നല്‍കി വരുന്നു.

കലാകായിക പ്രോത്സാഹനത്തിനായി കലാപരിപാടികളും സ്പോർട് മത്സരങ്ങളും പിക്നികും സംഘടിപ്പിക്കുന്നു

എട്ട് ഏരിയകളിലായി സജീവമായി പ്രവർത്തിക്കുന്ന സംഘടന ഓരോ ഏരിയയിലും പരിപാടികള്‍ പ്രത്യേകമായി സംഘടിപ്പിച്ചിട്ടുണ്ട്. ഓണം ന്യൂയർ ആഘോഷങ്ങളും നോമ്പുതുറയും വർഷാവർഷം നടത്തുന്നു

സംഘടനയുടെ മുന്‍ ചീഫ് പാട്രനായിരുന്ന സഗീർ തൃക്കരിപ്പൂരിന്‍റെ സ്മരണാർത്ഥമുള്ള കുടിവെള്ള പദ്ധതി നാട്ടില്‍ നടത്തി വരുന്നു. നിരവധി പേർ ഇതിന്‍റെ ഗുണഭോക്താക്കളായി. നിലവില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഈ പദ്ധതി നടപ്പാക്കി വരുന്നു. മൂന്നാമത്തെ സ്കൂളിലാണ് പദ്ധതി ഇപ്പോള്‍ നടപ്പാക്കുന്നത്.

നാട്ടിലേക്ക് തിരിച്ചു പോയ സംഘടനാംഗങ്ങള്‍ക്ക് ഒരുമിച്ച് കൂടാനുള്ള വേദി എന്ന നിലയ്ക്ക് ഹോം കമ്മറ്റി രൂപീകരിച്ചു. കുവൈത്തില്‍ കസ്രഗോഡ് ഉത്സവം നടത്തുന്നപോലെ നാട്ടില്‍ കുവൈത്ത് ഫെസ്റ്റ് എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നു. നാട്ടിലുള്ള കുടുംബത്തിന് ഒരുമിച്ച് കൂടാനുള്ള ഒരു വേദിയാണിത്. ഈ പരിപാടിയില്‍ വച്ച് കുട്ടികള്‍ക്കുള്ല വിദ്യാഭ്യാസ അവാർഡ് വിതരണം കലാകായിക മത്സരങ്ങളും അരങ്ങേറുന്നു.

ലക്ഷക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സംഘടന കഴിഞ്ഞ കാലങ്ങളില്‍ നടത്തിയത്. നാട്ടിലെ ക്ഷേമപ്രവർത്തനങ്ങള്‍ക്കുള്ള ധനസമാഹരണാർത്ഥം ആണ് കസ്രഗോഡ് ഉത്സവം നടത്തുന്നത്.  രാമകൃഷ്ണന്‍ കള്ളാർ, (പ്രസിഡന്‍റ്),ഹമീദ് മധൂർ( ജനറൽ സെക്രട്ടറി)
ഫൈസല്‍ സി എച്ച്(ഓർഗനൈസിങ് സെക്രട്ടറി)
മുഹമ്മദ്’ കുഞ്ഞി (വൈസ് പ്രസിഡണ്ട്)
സലാം കളനാട് (അഡ്വൈസറി അംഗം)
സുരേന്ദ്രൻ മുങ്ങത്ത് (ജോയിൻ്റ് സെക്രട്ടറി)
ശ്രീനിവാസന(പ്രോഗ്രാം കണ്‍വീനർ)
റഫീഖ് ഒളവറ,(മീഡിയ കൺവീനർ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!