ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: മാനുഷിക മൂല്യങ്ങൾക്ക് ഊന്നാൽ നൽകി വ്യത്യസ്തമായി ഇഫ്താർ ആഘോഷിച്ച് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ. 15 മാർച്ച് 2024 നു വെള്ളിയാഴ്ച്ച വഫ്രയിലെ സാധാരണ തൊഴിലാളികളും ആട്ടിടയന്മാർക്കും സ്നേഹവിരുന്ന് നൽകിയാണ് മാനവികതയുടെ ഉദാത്ത മാതൃക കാട്ടിയത്. ഇഫ്തർ സ്നേഹവിരുന്നിൽ കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് ഒപ്പം കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ ആളുകൾ പങ്കെടുത്തു.
അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽകരീം അധ്യക്ഷനായി അഭിസംബോധന ചെയ്ത വിരുന്നിൽ സെക്രട്ടറി രൂപേഷ് തോട്ടത്തിൽ സ്വഗതവും ഇഫ്താർ വിരുന്നു കൺവീനർ സുനീഷ് മാത്യു നന്ദിയും പറഞ്ഞു . രക്ഷാധികാരി മധു മാഹി ട്രഷറർ ജോയ്സ് കെ മാത്യു ,വൈസ് പ്രസിഡന്റ് വിനോദ് , ഉപദേശക സമിതി അംഗം വിനയൻ അഴീക്കോട് , ഇഫ്താർ കോ ഓർഡിനേറ്റർമാരായ റഷീദ് , ഫൈസൽ എന്നിവരും എസ്‌സിക്യൂട്ടീവ് മെമ്പർമാരായ , സുധീർ , ജയകുമാർ , ദിനേശൻ , സിദ്ദിഖ് മാടായി , സന്തോഷ് ,വനിതാ ചെയർപേഴ്സൺ വനജ രാജൻ ,സെക്രട്ടറി പ്രീത ഹരി,വൈസ് ചെയർപേഴ്സൺ ബിന്ദു രാജു ,എസ്‌സിക്യൂട്ടീവ് മെമ്പർമാരായ ജാനകി , സുശീല , സരിത ആശ , ഷമ്മി അജിത് , സുമ അമ്പാടി , സജിനി വിനീത് ,മെമ്പർമാരായ അബിനേഷ് ,വിപാഷ് ,സുജീഷ് ,ടിന്റു എന്നിവരും മറ്റുള്ള എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കെടുക്കുകയുണ്ടായി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.