ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : പ്രമുഖ പുരോഗമന സാംസ്കാരിക സംഘടനയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ജീവകാരുണ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്കായി കേരളത്തിൽ രൂപം കൊടുത്ത കുവൈറ്റ് കല ട്രസ്റ്റ് നൽകുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റിന് അപേക്ഷകൾ ക്ഷണിച്ചു. 2024അധ്യായന വർഷം, കേരള സിലബസിൽ എസ്എസ്എൽസി ഉന്നത വിജയം കരസ്ഥമാക്കിയ ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളായിരിക്കണം അപേക്ഷകർ. ഒരു ജില്ലയിൽ നിന്നും രണ്ടു കുട്ടികൾ വീതം 28 പേർക്ക് 7500 രൂപ വീതമാണ് എൻഡോവ്മെന്റ്. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും (ടെലിഫോൺ നമ്പർ സഹിതം), മാർക്ക് ലിസ്റ്റിന്റെ പകർപ്പും,പഠിച്ച സ്കൂളിന്റെ പേരും, സംസ്ഥാന സിലബസിലാണ് പഠിച്ചതെന്ന് തെളിയിക്കുന്ന സ്കൂൾ ഹെഡ് ടീച്ചറുടെ സാക്ഷ്യ പത്രവും,വില്ലേജ് ഓഫീസർ നൽകിയ വരുമാന സർട്ടിഫിക്കറ്റും, റേഷൻ കാർഡിന്റെ പകർപ്പും ഉൾപ്പെടെ താഴെ പറയുന്ന ഏതെങ്കിലും ഒരു വിലാസത്തിൽ 2024 ജൂൺ 30ന് മുൻപായി ലഭിക്കുന്ന വിധത്തിൽ അയക്കണം.
1) എ കെ ബാലൻ , ചെയർമാൻ, കുവൈറ്റ് കല ട്രസ്റ്റ്, എ. കെ. ജി. സെന്റർ, തിരുവനന്തപുരം.
2) സുദർശനൻ കളത്തിൽ , സെക്രട്ടറി, കുവൈറ്റ് കല ട്രസ്റ്റ്, അന്ധകാരനഴി(പോസ്റ്റ്),ചേർത്തല ആലപ്പുഴ ജില്ല, പിൻ 688531.
Email: sudersancherthala@gmail.com
kalaonweb@gmail.com
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.