ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: അടിസ്ഥാന വർഗത്തെ തീർത്തും അവഗണിക്കുന്ന ഒരു വെറും പ്രസംഗം മാത്രമാണ് ഇന്നലെ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റ്. സംസ്ഥാനത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. എയിംസ് ഉൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചില്ല. കെ- റെയിലിനും ശബരിപാതയ്‌ക്കും മറ്റ് റെയിൽവേ പദ്ധതികൾക്കും അംഗീകാരം നൽകിയില്ല. പതിറ്റാണ്ടു മുമ്പ് തറക്കല്ലിട്ട കോച്ച് ഫാക്ടറിക്കും അനുമതിയില്ല. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ധനസഹായവും വർധിപ്പിച്ചില്ല, മറ്റ് ആശ്വാസ പദ്ധതികളൊന്നും നടപ്പാക്കിയില്ല.കാർഷിക മേഖലയിൽ ആശാവഹമായ സ്വപ്ന പദ്ധതികൾ പറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തിൽ കാർഷിക വികസനം ലക്ഷ്യമാക്കിയുള്ള തുക വകയിരുത്തിയിട്ടില്ല. സ്വകാര്യവൽക്കരണത്തിനും കോർപ്പറേറ്റുകൾക്കുള്ള ഉദാര സമീപനങ്ങൾക്കും ഊന്നൽ നൽകി അടിസ്ഥാന വർഗ്ഗത്തെ പാടെ അവഗണിച്ചിരിക്കുന്നു.
തൊഴിലില്ലായ്‌മ രൂക്ഷമായിരിക്കെ 95 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് മാത്രമാണ് പ്രഖ്യാപനം. തൊഴിലവസരം സൃഷ്ടിക്കുന്നതിൽനിന്ന് സർക്കാർ പിന്മാറി, ബാങ്കുകളിൽനിന്ന് വായ്‌പയെടുത്ത് സ്വയംതൊഴിൽ കണ്ടെത്തൂ എന്ന സമീപനമാണ് സ്വീകരിച്ചത്. ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്ന അസംഘടിത മേഖലയെയും തൊഴിലാളികളെപ്പറ്റിയും അവരുടെ ക്ഷേമത്തെപ്പറ്റിയും ബജറ്റിൽ ഒരു പരാമർശവുമില്ല. വർദ്ധിച്ച തോതിൽ പ്രവാസികൾ മടങ്ങി വരുന്ന സാഹചര്യത്തിൽ അവരുടെ പുനരധിവാസത്തെക്കുറിച്ച് ബജറ്റിൽ ഒന്നും തന്നെ കാണുന്നില്ല. കേരളം മുന്നോട്ടുവെച്ചിട്ടുള്ള പദ്ധതികൾ നിരാകരിച്ചതോടൊപ്പം നടപ്പു പദ്ധതികളുടെ തുകയും തീർത്തു വകയിരുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര ബജറ്റ് ഇന്നത്തെ സാമ്പത്തിക മാന്ദ്യ കാലഘട്ടത്തിൽ തീർത്തും നിരാശാജനകമാണന്ന് കല കുവൈത്ത് പ്രസിഡന്റ് അനൂപ് മങ്ങാട്ട് , ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.