ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കഴിഞ്ഞ 32 വർഷമായി നടത്തി വരുന്ന സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായുള്ള അവധിക്കാല മാതൃഭാഷ ക്ലാസുകൾ ആരംഭിച്ചു. കല കുവൈറ്റ് മാതൃഭാഷ സമിതിയുടെ നേതൃത്വത്തിൽ അബ്ബാസിയ, ഫഹാഹിൽ, അബൂ ഹലീഫ, സാൽമിയ മേഖലകളിലായി 25 ൽ അധികം ക്ളാസുകളാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചിട്ടുള്ളത് . കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി, പ്രസിഡന്റ് ശൈമേഷ് കെ കെ. ജോയിൻ സെക്രട്ടറി പ്രജോഷ്, മാതൃഭാഷ കേന്ദ്ര സമിതി ജന. കൺവീനർ അനൂപ് മങ്ങാട്ട്, കല കുവൈറ്റ് മേഖലാ സെക്രട്ടറിമാർ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ മാതൃഭാഷ സമതി ഭാരവാഹികൾ തുടങ്ങിയവർ വിവിധ ക്ലാസുകൾ ഉദ്ഘാടനം ചെയ്തു, കൂടുതൽ ക്ലാസുകളിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു.
റെജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്:
https://forms.gle/9AGVHh9P5EvZsRpW6
കൂടുതൽ വിവരങ്ങൾക്ക് ;
90039594 , 95535413 , 51711055
അബ്ബാസിയ – 66646578
സാൽമിയ – 94493263
അബുഹലീഫ – 67065688
ഫഹാഹീൽ – 97212481
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.