ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ 45മത് പ്രവർത്തന വർഷം, പ്രവാസി മലയാളികൾക്കായ് സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു. ചെറുകഥ, ലേഖനം, കവിത രചന എന്നീ വിഭാഗങ്ങളിലായാണ് സൃഷ്ടികൾ ക്ഷണിച്ചിരിക്കുന്നത്,ജൂൺ 30 – 2023ന് മുമ്പായി സൃഷ്ടികൾ kalakuwaitsahithyam@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 00965 94148812, 0096 5 66698116 എന്നീ നമ്പറിൽ ബന്ധപ്പെടുക.
നിബന്ധനകൾ :
————————-
1 ) ലേഖനം – വിഷയം (“കേരള വികസനം സാധ്യതകളും പ്രതിസന്ധികളും”) – പരമാവധി 5 പുറം കവിയരുത്
2 )കവിത രചന – 24 വരികൾ കവിയരുത്.
3 ) ചെറുകഥ – 5 പുറം കവിയരുത് (കഥ, കവിത എന്നിവയ്ക്ക് പ്രത്യേകം വിഷയമില്ല )
4 ) രചനകൾ മൗലികമായിരിക്കണം.
5 ) മുൻപ് പ്രസിദ്ധപ്പെടുത്തിട്ടില്ലാത്തതാണെന്ന് സാക്ഷ്യപെടുത്തുന്ന സത്യവാങ്മൂലം രചനകൾക്കൊപ്പം അയക്കണം.
6) രചനകൾ സ്വന്തം കൈപ്പടയിൽ എഴുതി സ്കാൻ ചെയ്തതോ മലയാളത്തിൽ ടൈപ്പ് ചെയ്ത് പി.ഡി.എഫ് ഫോർമാറ്റിൽ, e-mail ലൂടെ അയക്കണം.
7) രചനകളോടൊപ്പം എഴുത്തുക്കാരുടെ പേരും, മേൽവിലാസവും, വാട്സപ്പ് നമ്പറും ചേർക്കുക.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിക്കുന്നതായിരിക്കും.
മത്സര ഫലങ്ങളിൽ വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു