January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കല കുവൈറ്റ് ആറാമത് “സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ” ജനുവരി 12ന്

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ചലച്ചിത്ര പ്രവർത്തകർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ ആറാമത് സ്മാർട്ട്‌ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടക സമിതി രൂപീകരണ യോഗം അബ്ബാസിയ കല സെന്ററിൽ വച്ച് നടന്നു. കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി രജീഷ് സി ഫെസ്റ്റിവലിനെ കുറിച്ച് വിശദീകരിച്ച് സംസാരിച്ചു. യോഗത്തിൽ സംഘാടക സമിതിയുടെ ജനറൽ കൺവീനറായി സജീവ് മാന്താനത്തെയും കൺവീനർമാരായി ലിജോ അടുക്കോലി, പ്രവീഷ് എന്നിവരെയും കൂടാതെ വിവിധ സബ് കമ്മിറ്റികളെയും തെരെഞ്ഞെടുത്തു. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രജോഷ് ടി സ്വാഗതം ആശംസിച്ച യോഗത്തിന് സംഘാടക സമിതി ജനറൽ കൺവീനർ സജീവ് മാന്താനം നന്ദി പറഞ്ഞു.
2024 ജനുവരി 12 ന് അബ്ബാസിയ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന “ചെറിയ ചലച്ചിത്രങ്ങളുടെ വലിയ ഉത്സവമായ” മൈക്രോ ഫിലിം ഫെസ്റ്റിവലിൽ 5 മിനിറ്റ് വരെ ദൈർഘ്യമുള്ള, ഇന്ത്യൻ ഭാഷകളിൽ തയ്യാറാക്കിയ ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. മലയാളമല്ലാത്ത മറ്റ് ഭാഷകളിലുള്ള ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ്ടൈറ്റില്‍ നിര്‍ബന്ധമാണ്, മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നവംബർ 15ന് മുൻപായി www.kalakuwait.com എന്ന വെബ്‌സൈറ്റിൽ രെജിസ്റ്റർ ചെയ്യണം. തയ്യാറാക്കുന്ന ഫിലിം ജനുവരി 1 ന് മുൻപ് സംഘാടക സമിതിക്ക് കൈമാറണം. പുർണ്ണമായും കുവൈറ്റിൽ ചിത്രീകരിച്ച ചിത്രങ്ങളാണു ഫെസ്റ്റിവലിൽ മത്സരത്തിനു പരിഗണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപെടുക 9734 1639
അബ്ബാസിയ – 551 90020
സാൽമിയ – 6651 7915
അബുഹലീഫ – 6616 5923
ഫഹാഹീൽ – 6558 9453

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!