ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കല കുവൈറ്റ് മംഗഫ് സൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ” ഒരു ദിനം കനവിൽ മലർവനം ” പരിപാടി സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അനൂപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡണ്ട് ശൈമേഷ് കെ കെ , ട്രഷറർ അജ്നാസ് മുഹമ്മദ് , വൈസ് പ്രസിഡന്റ് ബിജോയ്, മേഖല സെക്രട്ടറി ജ്യോതിഷ് പി ജി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു, സാഹിത്യ വിഭാഗം സെക്രട്ടറി കവിത അനൂപ് , കലാ വിഭാഗം സെക്രട്ടറി തോമസ്, മേഖലാ പ്രസിഡണ്ട് സജിൻ മുരളി , എക്സിക്യൂട്ടീവ് അംഗം ദേവി സുഭാഷ് എന്നിവർ സന്നിഹിതരായിരുന്നു.
രതീഷ് ഗോപി സംവിധാനം ചെയ്ത അരങ്ങിലെ പ്രേമലേഖനം എന്ന ചെറു നാടകവും, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാർത്ഥി നിസാം ആസിഫിന്റെ ” സിൻസ് ഫോർ എവർ” എന്ന 15 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രവും ശ്രദ്ധേയമായി.
യൂണിറ്റ് കൺവീനർ പ്രവീൺ സ്വാഗതം ആശംസിച്ച ചടങ്ങിന് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം രാജേഷ് ടി എസ് നന്ദി രേഖപ്പെടുത്തി
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.