ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി:കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിന്ന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ ക്യാമ്പ് കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു ഉദ്ഘാടനം നിർവഹിച്ചു.ക്യാമ്പിന്റെ പ്രവർത്തനങ്ങളേയും പരിപാടികളേയും കുറിച്ച് ക്യാമ്പ് കോർഡിനേറ്റർ കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം രജീഷ് സി വിശദീകരിച്ചു തുടർന്ന് നടന്ന നേതൃത്വ പരിശീലന ക്ലാസുകൾക്ക് കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു “കല- സംഘടന- ഭരണഘടന” എന്ന വിഷയത്തിലും, മുൻ ഭാരവാഹി ടിവി ഹിക്മത്ത് “നേതൃത്വ പരിശീലനം” എന്ന വിഷയത്തിലും, മുൻ ഭാരവാഹി ജെ സജി “കുവൈറ്റിലെ സാംസ്‌കാരിക സംഘടന പ്രവർത്തനം നേട്ടങ്ങളും പരിമിതികളും” എന്ന വിഷയത്തിലും, ലോക കേരളസഭാംഗം ആർ നാഗനാഥൻ “ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം കേരള സർക്കാർ പ്രവാസി പദ്ധതികൾ” എന്ന വിഷയത്തിലും ക്ലാസുകൾക്ക് നേതൃത്വം നൽകി.കല കുവൈറ്റ് ട്രഷറർ അനിൽകുമാർ, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കിരൺ പി ആർ,എം പി മുസാഫർ എന്നിവർ മോഡറേറ്റർമാരായി പ്രവർത്തിച്ചു .പരിപാടിയോട് അനുബന്ധിച്ച് ഗസൽ സന്ധ്യയും,വിനോദ മത്സരങ്ങളും നടന്നു, വഫ്ര ഫാം ഹൗസിൽ നടന്ന ക്യാമ്പിന് ജോയിൻ സെക്രട്ടറി ബിജോയ് സ്വാഗതവും ട്രഷറർ അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.