ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് റാസാൽമിയ യൂണിറ്റ് അംഗമായിരിക്കെ കുവൈറ്റിൽ മരണമടഞ്ഞ കൊല്ലം, മതലിൽ സ്വദേശി ബൈജു കേശവന്റെ മരണാനന്തര ക്ഷേമനിധി സി.പി.ഐ.എം അഞ്ചാലുംമുട് ഏരിയാ സെക്രട്ടറി കെ.ജി.ബിജു ബൈജുവിന്റെ കുടുംബത്തിന് കൈമാറി. പ്രവാസി സംഘം അഞ്ചാലുംമുട് ഏരിയാ സെക്രട്ടറി ജമാലുദീന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ ജോയിൻ സെക്രട്ടറി എ.ആൽഫ്രഡ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ പ്രവാസി സംഘം ജില്ലാ കമ്മറ്റിയംഗം ഐഷാബായി, ശ്രികാന്ത്, ദയാൽ, എഡിസൻ, ഷാജഹാൻ.സിപിഎം ലോക്കൽ കമ്മറ്റിയംഗങ്ങളായ ജോസ്, പ്രകാശൻ, വിജയൻ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.