ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ കുവൈറ്റ് മലയാളികളുടെ ജനകീയ പരിപാടിയായ
“എന്റെ കൃഷി 2022 – 23 ” കാര്‍ഷിക മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. അബുഹലീഫ മേഖലയിൽ നിന്നുള്ള ജയകുമാർ “കർഷകശ്രീ” പുരസ്‌കാരവും, “കർഷക പ്രതിഭ”പുരസ്‌കാരം അബുഹലീഫ മേഖലയിൽ നിന്ന് തന്നെയുള്ള രാജൻ തോട്ടത്തലിനും , “കർഷക മിത്ര” പുരസ്‌കാരം അബ്ബാസിയ മേഖലയിൽ നിന്നുള്ള ബിനോ ഫിലിപ്പും നേടി.
കല കുവൈറ്റിന്റെ 4 മേഖലകളിൽ നിന്നായി 20 പേർക്കുള്ള പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. 634 മൽസരാർഥികളാണു 2022 നവംബർ മുതൽ 2023 മാർച്ച് വരെയുള്ള 5 മാസക്കാലം ഫ്ളാറ്റുകളിലും, ബാൽക്കണികളിലും, ലഭിച്ച സ്ഥലങ്ങളിലും കൃഷി ചെയ്ത് ഈ മത്സരത്തിൽ പങ്കാളികളായത്. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി, അനുവര്‍ത്തിക്കുന്ന കൃഷി രീതികള്‍, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
പ്രോത്സാഹന സമ്മാനങ്ങൾക്ക് സാൽമിയ മേഖലയിൽ നിന്ന് അമ്പിളി – അപ്പു – സാന്ദീപ്, അരുൺ, രേഖ സുധീർ, ഷിന്റോ ജോർജ്ജ്, ഷൈബു കരുൺ എന്നിവരും ഫഹഹീൽ മേഖലയിൽ നിന്ന് : അലീന ശ്രീധർ, ബിനീഷ് കെ ബാബു, പൊന്നമ്മ, റിജോ ജോയ്, സുധീഷ് എന്നിവരും അബുഹലീഫ മേഖലയിൽ നിന്ന് : ജോജി ജോസ്, ഷിജോയ്, ഷൈനി തോമസ്, സുരേഷ് ബാബുവും
അബ്ബാസിയ മേഖലയിൽ നിന്നും ആൻസൻ പത്രോസ്, ജിനോ ഫിലിപ്പ്, ഖലീഫ എ എസ്സ്, ലിബു ടൈറ്റസ്, രഞ്ജിത്ത് സി രാമൻ, ഷഫീർ എന്നിവരും പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി.
വിജയികൾക്ക് കലകുവൈറ്റ് പ്രസിഡന്റ് ശൈമേഷ് , ജനറൽ സെക്രട്ടറി രജീഷ് സി എന്നിവർ ആശംസകളും,അഭിനന്ദനങ്ങളും അറിയിക്കുന്നതായി പറഞ്ഞു.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു