ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി:കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയും സിപിഐഎം പോളിംഗ് ബ്യൂറോ അംഗവുമായിരുന്ന സ. ഇ കെ നായനാരുടെ ഇരുപതാം ചരമവാർഷികത്തോട് അനുബന്ധിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.മെയ് 17 വെള്ളിയാഴ്ച വൈകീട്ട് 4.30ന് ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ നടക്കുന്ന പരിപാടിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ മുഖ്യ അതിഥിയായി പങ്കെടുക്കും. അനുസ്മരണ സമ്മേളനത്തോട് അനുബന്ധിച്ച് പ്രശസ്ത ഗസൽ ഗായകൻ അലോഷി നയിക്കുന്ന ഗസൽ സന്ധ്യ ഉണ്ടായിരിക്കും. പരിപാടിയിലേക്ക് മുഴുവൻ പ്രവാസി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.