ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : തനിമ കുവൈറ്റ് ലോക നാടകദിനാചരണം ആചരിച്ചു. ഏപ്രിൽ നാലാം വാരം അരങ്ങേറുവാനായ് തയ്യാറെടുക്കുന്ന ‘മാക്ബത്ത്’ നാടകത്തിന്റെ പരിശീലന കളരിയിൽ വച്ച്, മാർച്ച് 27 ന് ലോക നാടകദിനം ആചരിച്ചു. നാടകത്തനിമ കൺവീനർ ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, ജോയിന്റ് കൺവീനർ കുമാർ തൃത്താല സ്വാഗതം ആശംസിച്ചു. തനിമ ജനറൽ കൺവീനറും, മാക്ബത്തിന്റെ സംവിധായകനുമായ ബാബുജി ബത്തേരി ആമുഖപ്രഭാഷണത്തിൽ നാടകകലയുടെ വൈശിഷ്ട്യങ്ങളെപ്പറ്റി വിവരിച്ചു. മാക്ബത്തിലെ അഭിനേതാക്കളായ ബിനു .കെ. ജോൺ, ഡി. കെ. ദിലീപ്, കുമാർ തൃത്താല എന്നിവർ തങ്ങളുടെ നാടകാനുഭവങ്ങൾ പങ്കു വച്ചു. മാക്ബത്തിന്റെ സഹസംവിധായകൻ വിജേഷ് വേലായുധൻ നന്ദി പ്രകാശനം നിർവഹിച്ചു.
More Stories
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം