ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇൻഫോക്കിന്റെ സമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 8 ആംതീയതി വ്യാഴാഴ്ച രാവിലെ 8 മണി മുതൽ 12 മണി വരെ എൻബിടിസി ലേബേഴ്സിന് വേണ്ടി എൻബിടിസി(NBTC) കോർപ്പറേറ്റ് ഓഫീസിൽ വച്ചാണ് ക്യാമ്പ് സങ്കടിപ്പിച്ചത്.
ഹാല ഹോസ്പിറ്റലും ഇന്ത്യൻ ഡെന്റിസ്റ്റ്സ് അലയൻസുമായി സഹകരിച്ചുകൊണ്ട് നടത്തിയ ക്യാമ്പ് 250തിൽ അധികം ആളുകൾ പ്രയോജനപ്പെടുത്തി.നാല് ഡെന്റൽ ഡോക്ടേഴ്സും സാൽമിയ ഹാല ഹോസ്പിറ്റലിലെ മെഡിക്കൽ സ്പെഷിലിസ്റ്റ് ഡോ.അർജുൻ ശങ്കറും, ഇൻഫോക് വളണ്ടിയേഴ്സും, എൻ ബി ടി സി വോളന്റിയേഴ്‌സും അടക്കം 50 ഓളം പേർ നയിച്ച ക്യാമ്പിൽ ഡെന്റൽ സ്ക്രീനിംഗ് ,ബിപി മോണിറ്ററിംഗ് ,ഷുഗർ മോണിറ്ററിങ്ങ് ,ഓക്സിജൻ മോണിറ്ററിംഗ് അടക്കം നിരവധി ചെക്കപ്പുകൾ ചെയ്യാൻ സാധിച്ചു.
ഇൻഫോക് സബാഹ് ഏരിയ കോർഡിനേറ്റർ വിജേഷ് വേലായുധൻ വിശദമായ ഹെൽത്ത് അവർനസ്സ് പ്രോഗ്രാമിന് നേതൃത്വം നൽകി. മാക്സിലോഫേഷ്യൽ സർജൻ ഡോക്ടർ ഗിരീഷ് ഓറൽ കാൻസറിനെ കുറിച്ച് ക്ലാസ് നയിക്കുകയും ചെയ്തു.
ക്യാമ്പ് കൺവീനർ ബിനുമോൾ ജോസഫ് ,ഇൻഫോക് പ്രസിഡന്റ് ബിബിൻ ജോർജ് ,എൻബിടിസി ജനറൽ മാനേജർ (എച്ച് ആർ ) മനോജ് എൻ എന്നിവർ സമാപനയോഗത്തിൽ സംസാരിച്ചു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.