ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ മികച്ച ഫുട്ബോൾ ആക്കാദമിയായ സ്പീഡ് സ്പോർട്സ് അക്കാദമിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സ്പീഡ് സ്പോർട്സ് അക്കാദമിയിലൂടെ വളർന്നു വരുന്ന കുട്ടികളുടെ ഫുട്ബോൾ മത്സരങ്ങൾ വീക്ഷിക്കുവാനും അവർക്കുള്ള നിർദ്ധേശങ്ങൾ നൽകുവാനുമായി ഇന്ത്യയുടെ അഭിമാനമായ ഐ എം വിജയനും ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം എം സുരേഷും കുവൈത്തിൽ എത്തുന്നു.
സിസംബർ 28 ന് വൈകിട്ട് ഫഹാഹീലുള്ള സൂക്സബാ ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. അതോടൊപ്പം നടത്തുന്ന കേരള ഇലവൻ അറബ് ഇലവൻ പ്രദർശന മത്സരത്തിൽ ഇന്ത്യൻ താരങ്ങളും കേരള സന്തോഷ് ട്രോഫി താരങ്ങളും ബൂട്ടണിയും. മുഴുവൻ ഫുട്ബോൾ പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു