ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈത്ത് സിറ്റി: സെന്റ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി സാന്തോം ഫെസ്റ്റ്- 2022 എന്ന പേരിൽ കൊയ്ത്തുത്സവം നടത്തപ്പെടും.2022 നവംബർ 18 വെള്ളിയാഴ്ച അൽ സാദിയ ടെന്റിയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കത്ത ഭദ്രാസനാധിപൻ
അഭിവന്ദ്യ : അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി മുഖ്യാതിഥിയാകും.മാർത്തോമ സഭയുടെ അടൂർ,കൊച്ചി ഭദ്രാസനാധിപൻ റൈറ്റ്. റവ.ഡോ.എബ്രഹാം മാർ പൗലോസ് മാർത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നല്കും.
ആദ്യഫലപ്പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി ഇടവക മെത്രാപ്പോലിത്തയുടെ മുഖ്യ കാർമികത്വത്തിൽ അഹമ്മദി സെന്റ്. പോൾസ് ദേവാലയത്തിൽ രാവിലെ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
ഗായകൻ നൗഫൽ റഹ്മാൻ, ഗായികമാരായ ഷെയ്ഖ അബ്ദുള്ള,റൂത്ത് റ്റോബി, ഡിലൈറ്റ്സ് മ്യൂസിക്ക് ബാൻഡിന്റേയും സംഗീത വിരുന്നും,പൊതു സമ്മേളനം,ഡാൻസ്, ഗെയിംസ്,നാടൻ പാട്ട്, മാർഗംകളി തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറുന്നതായിരിക്കും.
രുചികരമായ വിവിധയിനം നാടൻ വിഭവങ്ങൾ പരുപാടിയുടെ മുഖ്യ ആകർഷണമായിക്കും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.