ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : “ശൈഖ്കോയാ അൽ കാസിമി അസോസിയേഷൻ “കുവൈറ്റ് സോണിന്റെ നേതൃത്വത്തിൽ ഏപ്രിൽ 12 വെള്ളിയാഴ്ച വൈകുന്നേരം 6 pm നു മെട്രോ മെഡിക്കൽ ഗ്രൂപ്പ് കോർപറേറ്റ് ഹാളിൽ വെച്ച് നടത്തുന്ന ഹജ്ജ് പഠന ക്ലാസിന്റെ ഫ്ലയെർ പ്രകാശനം കെഎംസിറ്റി വൈസ് ചെയർമാൻ ആബിദ് കാസിമി മെഡിക്കൽ ഹൌസ് ഇന്റർനാഷണൽ മാനേജർ ജിയാഷ് അബ്ദുൽ കരീമിന് നൽകി നിർവഹിച്ചു .
പ്രവാസ ലോകത്ത് നിന്ന് അല്ലാഹുവിന്റെ വിശുദ്ധ ഭവനത്തിലേക്കു ഹജ്ജിനായി പുറപ്പെടുന്ന ഹാജിമാർക്ക് പഠനാർഹമായ രീതിയിൽ കെഎംസിറ്റി ചെയർമാൻ ഹാഫിസ് മുനീർ മൗലവി അൽ ഹസനി ആണ് ക്ലാസ് നയിക്കുന്നത് . കെഎംസിറ്റി മുതിർന്ന നേതാകളായ യൂസുഫുൽഹാദി ഹരിസുൽഹാദി ഉസ്മാൻ ഫസൽ അൻവർ നബീൽ ഹാരിഷ് ഷാനി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു
More Stories
മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 13-ാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് പിക്നിക് സംഘടിപ്പിച്ചു.
അജ്പക് മെഗാ പ്രോഗ്രാം കിഴക്കിന്റ വെനീസ് ഉത്സവ് – 2025 വിസ്മയമായി.