ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഗാന്ധിസ്മൃതി കുവൈറ്റും
ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്ക്) സംയുക്തമായി ആരോഗ്യ മേഖലയിൽ പ്രാഥമികമായി
പാലിക്കേണ്ട സംരക്ഷണത്തെ കുറിച്ചും
പ്രവാസികളുടെ ഇടയിലുള്ള
അനാരോഗ്യപരമായ പ്രവണതകളെ കുറിച്ചും
സംവാദം സംഘടിപ്പിച്ചു.മാർച്ച് ഒന്നാം തീയതി വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്
നിത്യജീവിതത്തിൽ നമുക്ക് അനുഭവപ്പെടുന്ന ആരോഗ്യപ്രശ്നങ്ങൾ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യണം അതോടൊപ്പം നെച്ചുവേദന, ഹൃദയാഘാതം മൂലമാണോ എന്ന് എങ്ങനെ തിരിച്ചറിയാം,
ഹൃദയാഘാതം മൂലമുണ്ടാകുന്ന പെട്ടെന്നുള്ള മരണങ്ങൾ എങ്ങനെ നിയന്ത്രിക്കാം,
ഒരാൾ അബോധാവസ്ഥയിലയാൽ ഒരു സാധാരണക്കാരന് എന്തെല്ലാം ചെയ്യാൻ സാധിക്കും എന്നുള്ളതിനെക്കുറിച്ച്
ആരോഗ്യവിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെകുറിച്ചും,മെഡിക്കൽ അത്യാഹിതങ്ങൾ നേരത്തെ കണ്ടെത്തി അത് എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും വിശദീകരിച്ചുകൊണ്ട്
വിജീഷ് വേലായുധൻ വിശദമായി സംസാരിച്ചു,
ചീഫ് ഗസ്റ്റ് ഡോക്ടർ എസ് മുഹമ്മദ് ഷാഹിദ് കാൻസർ രോഗ നിർണയത്തെ കുറിച്ചും
അതിന്റെ പ്രതിവിധികളെ കുറിച്ചും വിശദമായി
സംസാരിക്കുകയുണ്ടായി . അതോടൊപ്പം രക്തസമ്മർദ നിരീക്ഷണം,
രക്തത്തിലെ പഞ്ചസാരയുടെ നിരീക്ഷണം,
ഓക്സിജൻ ലെവലിന്റെ നിരീക്ഷണം ക്യാമ്പിൽ വച്ച് നടത്തി
ഗാന്ധി സ്മൃതി കുവൈറ്റിന്റെ പ്രസിഡണ്ട് പ്രചോദ് ഉണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോക്ടർ റോബിൻ വർഗീസ് ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു
ഇന്ത്യൻ നേഴ്സ് ഫെഡറേഷൻ ഓഫ് കുവൈത്ത് പ്രതിനിധീകരിച്ചുകൊണ്ട് പ്രസിഡണ്ട് വിപിൻ ജോർജ് ക്യാമ്പ് കോഡിനേറ്റർ ബിനുമോൾ ജോസഫ് എന്നിവർ സംസാരിക്കുകയും
ഇൻഫോക്ക് ട്രഷറർ അംബിക ഗോപൻ, മുഹമ്മദ് ഷാ സാമൂഹിക ക്ഷേമസമിതി, മഞ്ജുള സാമൂഹ്യ ക്ഷേമ സമിതി എന്നിവർക്യാമ്പിൽ ജീവിതശൈലി രോഗങ്ങളായ പ്രമേഹം ബിപി എന്നിവ പരിശോധിച്ചു രോഗികൾക്ക് ആവശ്യമായ നിർദ്ദേശം നൽകി
ഗാന്ധി സ്മൃതി കുവൈറ്റിന്റെ രക്ഷാധികാരി
റെജി സെബാസ്റ്റ്യൻ ഇൻഫോക്കിനും , ആർട്സ് സെക്രട്ടറിറൊമാനസ് പെയ്റ്റന്‍ ഡോക്ടർ മുഹമ്മദ് ഷാഹിദിനും, ജോബി തോമസ് വിജീഷ് വേലായുധനും ഗാന്ധി സ്മൃതിയുടെ സ്നേഹോപഹാരം കൈമാറി
ഗാന്ധിസ്മൃതി എക്സിക്യൂട്ടീവ് അംഗങ്ങളായ വിനയൻ അഴീക്കോട്, സോണി മാത്യു , വിനോദ്, സിറാജുദ്ദീൻ
മെമ്പർമാരായ റഷീദ്, ഫൈസൽ, സുധീർകുമാർ, അജിത് കുമാർ സുനീഷ് മാത്യു, വനിതാ ചെയർപേഴ്സൺ ഷീബ പെയ്റ്റന്‍ , വനിതാ ട്രഷറർ ഷമ്മി അജിത്ത് ക്യാമ്പിന് നേതൃത്വം നൽകി. ഗാന്ധി സ്മൃതി കുവൈറ്റ് ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതവും , ട്രഷറർ പോളി അഗസ്റ്റിൻ നന്ദിയും രേഖപ്പെടുത്തി
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.