ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഗാന്ധി സ്മൃതി കുവൈറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമവും ഇഫ്താർ വിരുന്നും മതസൗഹാർദത്തിന് സംഗമ വേദിയായി മാറി
സഹജീവികളോട് കരുണ കാണിക്കണമെന്നും സ്നേഹത്തിൻറെയും കാരുണ്യത്തിന്റെയും സന്ദേശം നൽകുവാൻ എല്ലാ വിശ്വാസികളും സഹായം പരസ്പരം ചെയ്യണമെന്ന് ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ഫാദർ ഡേവിഡ് ചിറമേൽ പറഞ്ഞു
സമകാലിക സാഹചര്യത്തിൽ ഒരുമിച്ചിരിക്കുന്നതിനെ കുറിച്ചാണ് റംസാൻ സന്ദേശം നൽകിയ കുവൈറ്റ് കേരള ഇസ്‌ലാമിക് കൗൺസിൽ ഫർവാനിയ മേഖല പ്രസിഡന്റ് അഷറഫ് അൻവരി പട്ടാമ്പി പറഞ്ഞത്
ഇഫ്താർ സംഗമത്തിൽ ഗാന്ധിസ്മിതി പ്രവർത്തകർക്ക് പുറമേ സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്ത യോഗത്തിൽ സംഘടനയുടെ പ്രസിഡണ്ട് പ്രജോദ് ഉണ്ണി അധ്യക്ഷത വഹിച്ചു
ജനറൽ സെക്രട്ടറി
മധു മാഹി സ്വാഗതവും
ജോയിൻ ട്രഷറർ
പോളി അഗസ്റ്റിൻ നന്ദിയും പറഞ്ഞു
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.