ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കെഎംആർഎം ‘ഫ്രണ്ട്സ് ഓഫ് മേരി’ (മാതൃവേദി)യുടെ നേതൃത്വത്തിൽ അമ്മപ്പകൽ സംഘടിപ്പിച്ചു. മെയ് മൂന്ന് വെള്ളിയാഴ്ച 2 മണിമുതൽ 6മണിവരെ
അബ്ബാസിയ ഹൈഡൺ ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാ മത്സരങ്ങളോടുകൂടിയാണ് പരിപാടികൾ നടത്തിയത് .
മത്സരത്തിൽ കെഎംആർഎം ‘ഫ്രണ്ട്സ് ഓഫ് മേരി’ (മാതൃവേദി)യുടെ എല്ലാ ഏരിയകളിൽ നിന്നും ഉള്ള നൂറ് കണക്കിന് അംഗങ്ങൾ പങ്കെടുത്തു.സ്റ്റാൻഡ് അപ്പ് കോമഡി, ബൈബിൾ റീഡിങ് , പ്രബന്ധ രചന ,ഫ്രൂട്ട് കാർവിങ്, സംഘ ഗാനം തുടങ്ങിയ മത്സരങ്ങൾ നടന്നു.
മത്സരങ്ങൾക്ക് ശേഷം നടന്ന പൊതു സമ്മേളനം
കെഎംആർഎം ആത്മീയ ഉപദേഷ്ടാവ് ഫാദർ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ യുടെ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. സെക്രട്ടറി ഡോ: മിതുല ബെൻസി സ്വാഗതം ആശ്വസിക്കുകയും പ്രസിഡന്റ് ബിന്ദു മനോജ്
അധ്യക്ഷ പ്രസംഗവും നടത്തി . കെഎംആർഎം പ്രസിഡന്റ് ബാബുജി ബെത്തേരി ഉദ്ഘാടനം നിർവഹിച്ചു. ‘ഫ്രണ്ട്സ് ഓഫ് മേരി’ ആനിമേറ്റർ ജോസഫ് കെ. ഡാനിയേൽ, കെഎംആർഎം ട്രെഷറാർ റാണാ വർഗീസ് , ആനി കോശി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ഫാദർ ജോൺ വിജയികളെ പ്രഖ്യാപിച്ചു. സിനോ ബില്ജി പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. പ്രാർഥനയും ആശിർവാദത്തിനും സ്‌നേഹവിരുന്നോടെ പരിപാടികൾക്ക് സമാപനം കുറിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.