ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഓണാഘോഷം സംഘടിപ്പിച്ചു. ആർദിയ പബ്ലിക് ഓഡിറ്റോറിയത്തിൽ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടു കൂടെ നടന്ന ഘോഷയാത്രയിൽ ഫോക്ക് ജനറൽ സെക്രട്ടറിയും പ്രസിഡന്റും ചേർന്ന് ഇന്ത്യൻ അംബാസിഡറെയും, എംബസി സെക്കൻഡ് സെക്രട്ടറിയെയും സ്വീകരിച്ചു. ഓണാഘോഷ പരിപാടി ഇന്ത്യൻ സ്ഥാനപതി ബഹുമാനപ്പെട്ട ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. ഫോക്ക് പ്രസിഡണ്ട് സേവ്യർ ആന്റണി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനന്ത എസ്.ആർ അയ്യരും പൊതു ചടങ്ങുകളിൽ പങ്കെടുത്തു. അൽമുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, ഫോക്ക് ട്രഷറർ സാബു ടി.വി, ഉപദേശക സമിതി അഗം അനിൽ കേളോത്ത്, വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷ്, ബാലവേദി കൺവീനർ ജീവാ സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു.
“തന്റെ ആദ്യ ഓണാനുഭവം ആണ് ഇതെന്നും, ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ശ്രീ നാരായണ ഗുരു സന്ദേശം പോലെ എല്ലാ ഇന്ത്യക്കാരെയും ഒരേ പോലെ കാണാൻ ഈ വിളവെടുപ്പ് ഉത്സവം പോലുള്ള ആഘോഷ പരിപാടികൾക്ക് സാധിക്കട്ടെ” എന്നും ഉൽഘാടന പ്രസംഗത്തിൽ അംബാസിഡർ പറഞ്ഞു. മനോഹരമായ പൂക്കളത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും, എല്ലാ വിഭാഗത്തിൽ പെട്ട ആളുകളെയും ഒരുമിച്ചു കൂട്ടി ഫോക്ക് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെയും ഇതിനു പിന്നിൽ പ്രവർത്തിച്ച സംഘാടകരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ഫോക്ക് അംഗങ്ങളെ കൂടാതെ വിവിധ സംഘടനാ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ ഉൾപ്പെടെ 1300 -ൽ അധികം ആളുകൾ ഓണാഘോഷത്തിൽ പങ്കെടുത്തു. ഫോക്ക് അംഗം അജിത്തിന്റെ നേതൃത്വത്തിൽ അംഗങ്ങൾ തന്നെയാണ് വിഭവ സമൃദ്ധമായ ഓണസദ്യ തയ്യാറാക്കിയത്. വിവിധ സോണലിലെ മുതിർന്നവരും കുട്ടികളും അവതരിപ്പിച്ച വിവിധകലാപരികൾ, ഫോക്കിലെ ഗായകരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഗാനമേള എന്നിവ ഓണാഘോഷത്തിന് വർണ്ണപകിട്ടേകി.
കലാ പരിപാടികൾ അണിയിച്ചൊരുക്കിയവരെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി വിജയകുമാർ എൻ.കെ. സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രോഗ്രാം കൺവീനർ രജിത് കെ.സി.നന്ദിയും പറഞ്ഞു .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.