ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്), കുവൈത്തിലെ ആതുര സേവന രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ ഫാഹഹീൽ സൂപ്പർ മെട്രോ മെഡിക്കൽ സെന്ററിൽ വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പ് ഫോക്ക് മുഖ്യരക്ഷാധികാരി പ്രവീൺ അടുത്തില ഉദ്ഘാടനം ചെയ്തു. ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ബിസ്സിനസ്സ് ഡെവലപ്പ്മെന്റ് മാനേജർ ഫൈസൽ ഹംസ, ഫോക്ക് വൈസ് പ്രസിഡന്റുമാരായ സുനിൽ കുമാർ, സൂരജ് കെ.വി, ഫോക്ക് ഉപദേശകസമിതിയംഗം ബി.പി സുരേന്ദ്രൻ, ചാരിറ്റി സബ് കമ്മിറ്റി അംഗം സി എച് സന്തോഷ്, സെൻട്രൽ കമ്മിറ്റി മെമ്പർ വിജയേഷ് കെ വി, വനിതാവേദി സോണൽ കോർഡിനേറ്റർ ഷംന വിനോജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഫോക്ക് ആക്ടിങ് ജനറൽ സെക്രട്ടറി സുനേഷ് ഐ വി സ്വാഗതം പറഞ്ഞ ചടങ്ങിന് ഫോക്ക് ചാരിറ്റി സെക്രട്ടറി ഹരീന്ദ്രൻ കുപ്ലേരി നന്ദി രേഖപ്പെടുത്തി. കുവൈറ്റിന്റെ പല ഭാഗങ്ങളിൽ നിന്നുമായി 500 ൽ അധികം ആളുകൾ മെഡിക്കൽ ക്യാമ്പിന്റെ സേവനം ഉപയോഗപ്പെടുത്തി.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു